തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ‘സ്വച്ഛതാ ഹി സേവ 2023’ ന്റെ ഭാഗമായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പ്രസ് ഇൻഫർമെഷൻ ബ്യൂറോയും സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷനും ഇന്ത്യൻ കോസ്റ്റ് ഗാർഡുമായി സഹകരിച്ച് കോവളം ബീച്ചിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. നടൻ വിവേക് ഗോപൻ പരിപാടി ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ കോസ്റ്റ് ഗാർഡ് വിഴിഞ്ഞം സ്റ്റേഷൻ കമാൻഡർ, കമാൻഡന്റ് ശ്രീകുമാർ ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പി ഐ ബി കേരള – ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടർ ജനറൽ ശ്രീ വി. പളനിച്ചാമി, സി ബി സി തിരുവനന്തപുരം ജോയിന്റ് ഡയറക്ടർ പാർവ്വതി.വി, പി ഐ ബി ജോയിന്റ് ഡയറക്ടർ ധന്യാ സനൽ.കെ, തുടങ്ങിയവർ സന്നിഹിതരായിരുന്നു. തുടർന്ന് സ്വച്ഛതാ പഖ് വാഡയുടെ ഭാഗമായി കടൽത്തീര ശുചീകരണവും മാലിന്യ ശേഖരണവും നടന്നു. കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ, കോവളം ഐഎച്ച്എംസിടി, എൻസിസി 1 കെ നേവൽ ബറ്റാലിയൻ, വിഴിഞ്ഞം ക്രൈസ്റ്റ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ തുടങ്ങിയവരും ശുചീകരണത്തിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: