ലക്നൗ: സവർക്കർക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുലിന് ലക്നൗ കോടതിയുടെ നോട്ടീസ്. സവർക്കർക്കെതിരായ പരാമർശത്തിൽ രാഹുലിനെന്താണ് പറയാനുള്ളത് എന്ന് ആരാഞ്ഞുകൊണ്ടാണ് നോട്ടീസ്. അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡേ സമർപ്പിച്ച ഹർജിയിലാണ് നടപടി.
കഴിഞ്ഞ വർഷം നടന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ സവർക്കർക്കെതിരേ സംസാരിച്ചിരുന്നു. ഇത് മുൻനിർത്തിയാണ് സെഷൻസ് കോടതി നോട്ടീസ് അയച്ചത്. നേരത്തേ പരാതിക്കാരനായ പാണ്ഡെ എസിജെഎം കോടതിയിൽ രാഹുലിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.
സവർക്കർക്കെതിരേ രാഹുൽ ഗാന്ധി പല വേദികളിൽവെച്ച് പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. മാപ്പു പറയാൻ താൻ സവർക്കറല്ല, ബ്രിട്ടീഷുകാരിൽനിന്ന് പണം വാങ്ങി, തുടങ്ങി രാഹുൽ പലതവണ സവർക്കർക്കെതിരേ പറഞ്ഞിട്ടുണ്ടായിരുന്നു. ഇത് സവർക്കറെ അപമാനിക്കുന്നതാണെന്ന് കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു. ഇതേത്തുടർന്ന് പലയിടങ്ങളിൽ കോൺഗ്രസ് നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: