ഏറ്റുമാനൂര്‍: ജില്ലയിലെ ഗവണ്മെന്റ്, പ്രൈവറ്റ് ഐടിഐകളുടെ നേതൃത്വത്തില്‍ ജില്ലാതൊഴില്‍മേള 3ന് ഏറ്റുമാനൂര്‍ ഗവ. ഇന്റര്‍നാഷണല്‍ ഐടിഐയില്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മേളയുടെ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 10ന് ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന് നിര്‍വഹിക്കും. കേരളത്തിനകത്തും
പുറത്തുമുള്ള 60 ഓളം തൊഴില്‍ ദാതാക്കള്‍ മേളയില്‍ പങ്കെടുക്കും. ജില്ലയിലും സമീപ ജില്ലകളിലുമുള്ള ഐടിഐ പരിശീലനം വിജയകരമായി പൂര്‍ത്തിച്ച മുഴുവന്‍ ട്രെയിനികള്‍ക്കും മേളയില്‍ പങ്കെടുക്കാം.
മേളയുടെ നടത്തിപ്പിനായി കോട്ടയം മേഖല ഇന്‍സ്പെക്ടര്‍ ഓഫ് ട്രെയിനിങ് എം. എഫ്.സാംരാജ്, ഏറ്റുമാനൂര്‍ ഐടിഐ പ്രിന്‍സിപ്പല്‍ കെ.സന്തോഷ് കുമാര്‍ എന്നിവയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചു.വാര്‍ത്താസമ്മേളനത്തില്‍ ഏറ്റുമാനൂര്‍ ഐടിഐ പ്രിന്‍സിപ്പല്‍ കെ.സന്തോഷ് കുമാര്‍, വൈസ് പ്രിന്‍സിപ്പല്‍ സിനി എം. മാത്യൂസ്, പള്ളിക്കത്തോട് ഐടിഐ വൈസ് പ്രിന്‍സിപ്പല്‍ ജോണ്സണ് മാത്യു, പ്രൈവറ്റ് മാനേജ്മെന്റ് അസോസിയേഷന് ഭാരവാഹി എന്‍. എന്‍. തങ്കപ്പന്, പി.എസ്.വിനോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: