പത്തനംതിട്ട: ആരോഗ്യവകുപ്പിലെ കോഴ ആരോപണത്തില്‍ കുറ്റാരോപിതനായ അഖില്‍ സജീവ് വാട്സാപ്പില്‍ സജീവം.വൈഫൈ ആണ് ഉപയോഗിക്കുന്നതെന്നാണ് സൂചന. മറ്റുള്ളവരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെടുന്നുണ്ടെന്നുമാണ് വിവരം. തമിഴ്നാട്ടിലിരുന്നാണ് സുഹൃത്തുക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കുന്നതെന്നാണ് വിവരം.
രണ്ടുദിവസത്തിനകം അഖിലിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ കിട്ടുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. പ്രതിചേര്ത്താലുടന് അറസ്റ്റുചെയ്യാനാണ് നീക്കം. അഖില്‍ മുന്‍കൂര്‍ ജാമ്യസാധ്യത തേടുന്നതായും വിവരമുണ്ട്. ഇയാള്‍ക്കെതിരെ നിരവധി കേസുകളാണുള്ളതെങ്കിലും കേസെടുക്കാന്‍ പോലീസ് തയ്യാറാകുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.
അഖില്‍ സജീവില്‍ നിന്ന് പലരും പണംതട്ടിയിട്ടുണ്ട്. ഇത്തരത്തില്‍ പണം തട്ടിയെടുക്കലില്‍ ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തിനും ഇരയായി. ഒരുകൊല്ലം മുമ്പായിരുന്നു ഇത്. അടൂരുള്ള ഒരാളാണ് ക്വട്ടേഷന്‍ സംഘത്തെ അന്ന് ഏര്‍പ്പാടാക്കിയതെന്നാണ് വിവരം. സിപിഎം പ്രാദേശിക നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. നേതാക്കളില്‍ പലരും അഖിലിന് മലപ്പുറത്ത് ഒളിവില്‍ കഴിയാന്‍ സാഹചര്യം ഒരുക്കി കൊടുത്തിട്ടുണ്ട്. നേരത്തെ തന്നെ സംരക്ഷിച്ചിരുന്ന അഭിഭാഷക സംഘവുമായി താന്‍ പിണങ്ങി എന്ന് അറിയിച്ചുകൊണ്ടുള്ള വീഡിയോയും അഖില്‍ സമൂഹമാദ്ധ്യമത്തില്‍ പങ്കുവെച്ചിരുന്നു. ഇത്രയും സംഭവിച്ചിട്ടും പോലീസിന് ഇയാളെ കണ്ടെത്താനോ പിടികൂടാനോ കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: