ഗുരുവായൂര്‍: അത്താഴപൂജ കഴിഞ്ഞ് സ്വര്‍ണവാതില്‍ പടിയിറങ്ങി ജന്മസാഫല്യം നേടിയ ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തി തോട്ടം ശിവകരന് നമ്പൂതിരി, ഇന്നലെ രാത്രി പൊന്നുണ്ണിക്കണ്ണനോട് നന്ദിപറഞ്ഞ് സാഷ്ടാംഗം നമസ്ക്കരിച്ച് ക്ഷേത്ര മതില്കെട്ടിന് പുറത്തിറങ്ങി.
ആശ്രിതവത്സലനെ സേവിച്ചും, രാവിലെ നിര്‍മ്മാല്യം മുതല്‍, രാത്രി അത്താഴപൂജ വരേയുള്ള ഓരോ പൂജകള്‍ നടത്തിയും, ഉച്ചപൂജയ്ക്കായി കണ്ണനെ മനോഹരമായി അലങ്കരിച്ചും ശിവകരന് നമ്പൂതിരി ആറുമാസമാണ് കണ്ണന്റെ ചാരത്തിരുന്നത്. തികഞ്ഞ ആത്മസായൂജ്യം നേടിയ ചാരിതാര്ത്ഥ്യത്തേടെ ഇന്നലെ രാത്രി അത്താഴപൂജയ്ക്കുശേഷം അടയാള ചിഹ്നമായ താക്കോല്‍ക്കൂട്ടം ക്ഷേത്രം ഊരാളനെ തിരിച്ചേല്‍പ്പിച്ച ശിവകരന് നമ്പൂതിരി, ഇതുപോലെ ശ്രീലകത്തിരുന്ന് ഭഗവാനെ സേവിയ്ക്കാന്‍ ഇനിയുമൊരു അവസരം ഉണ്ടാകില്ലല്ലോ എന്ന വിഷമത്തോടേയാണ് ഗുരുവായൂരപ്പനോട് യാത്ര പറഞ്ഞത്.
കണ്ണനെ സേവിക്കാനുള്ള ഭാഗ്യംതേടി ഒന്നര പതിറ്റാണ്ടോളമാണ് തോട്ടം ശിവകരന് നമ്പൂതിരി മേല്‍ശാന്തി നിയമനത്തിനായി അപേക്ഷ സമര്‍പ്പിച്ചത്. മേല്‍ശാന്തി നിയമനത്തിന് പ്രായപരിധി 60-വരെ നിശ്ചയിച്ചതിനാല്‍, ഇനിയുമൊരവസരമില്ല.
മുപ്പതിലേറെ തവണ ശിവകരന് നമ്പൂതിരി മേല്‍ശാന്തി നിയമനത്തിനായി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഭഗവാന് അദ്ദേഹത്തെ വിളിച്ചതാകട്ടെ, 58-ാം വയസ്സിലും. വര്‍ഷങ്ങളായി വേദപഠനവും, ആതുര സേവനവും നടത്തുന്ന തനിക്ക്, ഈ അവസാന കാലഘട്ടത്തിലായിരിക്കാം ഭഗവാനെ സേവിയ്ക്കാനുള്ള മഹാഭാഗ്യം നിശ്ചയിച്ചിരുന്നതെന്ന് തിരഞ്ഞെടുക്കപ്പെട്ട ദിവസം ശിവകരന് നമ്പൂതിരി ഇടറിയ കണ്ഠത്തോടെ ജന്മഭൂമിയോട് പറഞ്ഞിരുന്നു.
വേദാധ്യാപകന്‍, യോഗാധ്യാപകന്, സംസ്കൃതാധ്യാപകന്, ഗവേഷകന് തുടങ്ങി വിവിധ മേഖലകളില്‍ പ്രാവിണ്യം പുലര്‍ത്തിയ ശിവകരന് നമ്പൂതിരി, പ്രശസ്തനായ ആയുര്‍വ്വേദ ഡോക്ടറും കൂടിയാണ്. ഇന്നലെ രാത്രി അത്താഴപൂജയ്ക്കുശേഷം ക്ഷേത്രം ഊരാളനി
ല്‍നിന്നും അടയാള ചിഹ്നമായ താക്കോല്‍ക്കൂട്ടം ഏറ്റുവാങ്ങി പുതിയ മേല്‍ശാന്തി പൊട്ടക്കുഴി ശ്രീനാഥ് നമ്പൂതിരി അടുത്ത ആറുമാസകാലത്തേക്കുള്ള മേല്‍ശാന്തിയായി ചുമതലയേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: