തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കണ്ടല സഹകരണ ബാങ്കിലെ തട്ടിപ്പ് പുറം ലോകത്തെ അറിയിക്കാന്‍ ശ്രമിച്ചതിന് ബിജെപി പ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. 34.4 കോടിയുടെ തട്ടിപ്പാണ് ആരോപിക്കപ്പെടുന്നത്.
കണ്ടല സഹകരണബാങ്കിന്റെ മുൻ പ്രസിഡന്റും സിപിഐനേതാവുമായി ഭാസുരാംഗനില്‍ അഞ്ച് കോടി ഈടാക്കാന്‍ നേരത്തെ സഹകരണഇന്‍സ്പെക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
സാമൂഹ്യപ്രവർത്തകനും ബിജെപി മണ്ഡലം അദ്ധ്യക്ഷനുമായ തൂങ്ങാംപാറ ബാലകൃഷ്ണനെതിരെയാണ് ബാങ്കിലെ തന്നെ ചില ഉന്നതരുടെ വധശ്രമനീക്കമെന്നറിയുന്നു.ഇതേ തുടര്‍ന്ന് സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ നെയ്യാറ്റിൻകര -കാട്ടാക്കട റോഡ് ഉപരോധിച്ചു. കാട്ടാക്കട പൊലീസ് റോഡ് ഉപരോധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു മാറ്റി. വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനുള്ള നീക്കത്തിലാണ് ബിജെപി.
ബാലകൃഷ്ണൻ ഈ ഗൂഢാലോചന സംബന്ധിച്ച് മാറനല്ലൂർ പോലീസിൽ പരാതി നൽകി. കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ ആരോപണ വിധേയനും ബാങ്കിന്റെ മുൻ പ്രസിഡന്റുമായ ഭാസുരാംഗനാണ് ഇതിന് പിന്നിലെന്ന് ബിജെപി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: