ജയ് പൂര്: രാജസ്ഥാനിലെ ജയ് പൂരില്‍ ഒരാളെ അക്രമാസക്തമായ ആള്‍ക്കൂട്ടം കൊന്നതിനെ തുടര്‍ന്ന് വര്‍ഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടു. മോട്ടോര്‍ സൈക്കിളുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായതില്‍ നിന്നാണ് പ്രശ്നത്തിന്റെ തുടക്കം.
ഒരു തെറ്റിദ്ധാരണയില്‍ നിന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടതെന്ന് പൊലീസ് കമ്മീഷണര്‍ ബിജു ജോര്‍ജ്ജ് ജോസഫ് പറഞ്ഞു. സുഭാഷ് ചൗക്കില്‍ രണ്ട് മോട്ടോര്‍ സൈക്കിളുകള്‍ കൂട്ടിയിടിച്ചപ്പോള്‍ എന്താണ് സംഭവിച്ചതെന്നറിയാന്‍ അവിടെ എത്തിയ രണ്ട് പേരെ ഒരു സംഘം മര്‍ദ്ദിക്കുകയായിരുന്നു. കാഴ്ചക്കാരായെത്തിയ ഈ രണ്ടുപേരാണ് ബൈക്കപകടമുണ്ടാക്കിയതെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.
അടി കിട്ടിയ രണ്ടുപേരില്‍ ഒരാള്‍ മരിച്ചതാണ് പ്രശ്നങ്ങള്‍ രൂക്ഷമാക്കിയത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അക്രമത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏതാനും പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.
ഇതില്‍ മരിച്ചയാള്‍ രാംഗഞ്ജ് പ്രദേശത്തു നിന്നുള്ളയാളും അയാളെ മര്‍ദ്ദിച്ചവര്‍ സുഭാഷ് ചൗക്കില്‍ നിന്നും ഉള്ളവരുമാണ്. ഇരുപ്രദേശവും ഇരുസമുദായത്തില്പ്പെട്ടവരാണെന്നതാണ് വര്‍ഗ്ഗീയ സംഘര്‍ഷത്തിന് കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: