പ്രമുഖ സൺഗ്ലാസ് ബ്രാൻഡായ റെയ്ബാനുമായി സഹകരിച്ച് പുതിയ സ്മാർട്ട്ഗ്ലാസ് അവതരിപ്പിച്ച് മെറ്റ. ഹെയ് മെറ്റ എന്ന വിളിയോടെ ആക്ടീവ് ആകുന്ന റെയ്ബാൻ സ്മാർട് ഗ്ലാസ് ആണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. മെറ്റ കണക്ട് പരിപാടിയിൽ സിഇഒ മാർക്ക് സക്കർബർഗ് ആണ് ഗ്ലാസിന്റെ കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എഐ സംവിധാനത്തിലാകും സ്മാർട്ട് ഗ്ലാസ് പ്രവർത്തിക്കുക.
ഇതിലൂടെ ലൈവ് സ്ട്രിം സാദ്ധ്യമാകുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. ഹാൻഡ്ഫ്രീ ആയി ഉപയോഗിക്കാനാകുന്ന ക്യാമറയാണ് പ്രധാന സവിശേഷത. സ്മാർട്ട് ഗ്ലാസിലെ 12 മെഗാപിക്സൽ ക്യാമറയാണ് ഇതിലുള്ളത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിൽ ലൈവ് സ്ട്രീമിംഗ് സാദ്ധ്യമാകും. ഏകദേശം 25,000 രൂപയാണ് ഇതിന്റെ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: