ബെംഗളൂരു: കാവേരി നദീജലം തമിഴ്നാടിന് നല്കുന്നതില് പ്രതിഷേധിച്ച് കന്നട അനുകൂല സംഘടനകളും കര്‍ഷകസംഘടനകളും ആഹ്വാനം ചെയ്ത ബന്ദില്‍ സംസ്ഥാനം സ്തംഭനത്തിലേക്ക്. ബെംഗളൂരു നഗരം, മാണ്ഡ്യ, മൈസൂരു, ഹാസന്, ചാമരാജ് നഗര്‍, രാമനഗര എന്നിവിടങ്ങളില്‍ ബന്ദ് പൂര്‍ണ്ണമാണ്. ബെംഗളൂരു നഗരത്തില്‍ ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഷോപ്പിംഗ് മാളുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവ അടഞ്ഞുകിടക്കുകയാണ്. ബെംഗളൂരിലെ ഷോപ്പിംഗ് കേന്ദ്രങ്ങളായ ചര്‍ച്ച് സ്ട്രീറ്റ്, ബ്രിഗേഡ് റോഡ്, എംജി റോഡ്, ചിക് പേട്ട് എന്നിവിടങ്ങള്‍ ആളുകളില്ലാതെ വിജനമാണ്
ബിജെപി, ജെഡി (എസ്) എന്നീ രാഷ്ട്രീയപാര്‍ട്ടികളും ബന്ദിനെ പിന്തുണയ്ക്കുന്നുണ്ട്. സെപ്തംബര്‍ 26ന് തുടങ്ങിയതാണ് ബന്ദ്. ആദ്യദിവസം ഭാഗികമായ പ്രതികരണമായിരുന്നെങ്കില്‍ തൊട്ടടുത്ത ദിവസങ്ങളില്‍ അത് സമ്പൂര്ണ്ണബന്ദായി മാറി.
കെംപെഗൗഡ അന്താരാഷ്ട വിമാനത്താവളത്തില്‍ 44 ഫ്ലൈറ്റുകള്‍ റദ്ദാക്കി. ഇത് ബെംഗളൂരുവിലെ ഐടി വ്യവസായത്തെ ബാധിക്കുന്നു.
ദിവസേന 650 ഫ്ളൈറ്റുകളാണ് ബെംഗളൂരുവിമാനത്താവളത്തില്‍ വന്നുപോകുന്നത്.
ബന്ദ് കാരണം പലരും ടിക്കറ്റുകള്‍ റദ്ദാക്കുകയാണ്. വെള്ളിയാഴ്ച ബെംഗളൂരു വിമാനത്താവളത്തിന്റെ റണ്‍വേ കയ്യടക്കിയ കന്നട അനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വൈകാതെ മറ്റൊരു സംഘം വിമാനത്താവളത്തിലെത്തി. ഇവരെയും അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് നഗരം വിജനമായത്. അവധിദിവസങ്ങള്‍ മുന്നില്‍ കണ്ട് ജീവനക്കാര്‍ പലരും ദീര്‍ഘാവധിയെടുത്ത് സ്വന്തം നാടുകളിലേക്ക് നീങ്ങുകയാണ്.
ബെംഗളൂരു മെട്രോ സര്‍വ്വീസും മുടങ്ങി. പാതിയില്‍ അധികം ജീവനക്കാര്‍ പണിമുടക്കിലാണ്. സമരക്കാര്‍ മാണ്ഡ്യയിലും യദ് ഗീറിലും ട്രെയിന്‍ തടഞ്ഞു.
ഞങ്ങള്‍ കാവേരിക്ക് രക്തം നല്‍കും എന്ന മുദ്രാവാക്യവുമായി ബന്ദനുകൂലികള്‍ ഫ്രീഡം പാര്‍ക്കില്‍ പ്രതിഷേധിച്ചു. കന്നട അനുകൂല പ്രവര്‍ത്തകനും മുന്‍ എംഎല്‍എയുമായ വട്ടല്‍ നാഗരാജിലെ ടൗണ്‍ ഹാളില്‍ നിന്നും അറസ്റ്റ് ചെയ്തു. കന്നട നടന്മാരായ ശിവരാജ് കുമാര്‍, ഉപേന്ദ്ര, ദര്ശന് എന്നിവരും പ്രതിഷേധത്തില്‍ പങ്കെടുത്തു. കര്‍ണ്ണാടക ഫിലം ചേംബര്‍ ഓഫ് കൊമേഴ്സ് കര്‍ണ്ണാടക ബന്ദിനെ അനുകൂലിച്ചതിനാല്‍ വെള്ളിയാഴ്ച തിയറ്റുകളും മള്‍ട്ടിപ്ലക്സുകളും അടഞ്ഞുകിടന്നു.
ക്രമസമാധാന പ്രശ്നം ഒഴിവാക്കാന്‍ പലയിടങ്ങളിലും 144 പാസാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: