ന്യൂദല്‍ഹി: ഇന്ത്യന്‍ വ്യവസായ കമ്പനികള്‍ ബിസിനസ് വിപുലപ്പെടുത്തേണ്ട സമയമായെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പിഎച്ച്ഡി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ 118-ാം വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ.ജി 20 ഉച്ചകോടി, ചന്ദ്രയാന്‍ 3 ന്റെ വിജയം ,വനിതാ സംവരണ ബില്‍ പാസാക്കല്‍ എന്നിവയ്ക്ക് ശേഷം എല്ലാ മേഖലയിലും പുതിയ ഊര്‍ജം ഉണ്ടെന്ന് അമിത് ഷാ പറഞ്ഞു.
പുതിയ നയങ്ങളാല്‍ ഉണ്ടായ മാറ്റങ്ങള്‍ കാരണം ഇന്ത്യ എല്ലായിടത്തും ചര്‍ച്ച ചെയ്യപ്പെടുന്നുവെന്നും അമിത് ഷാ പറഞ്ഞു.
മേക്ക് ഇന്‍ ഇന്ത്യ പരിപാടി നേരത്തെ പരിഹസിക്കപ്പെട്ടിരുന്നു.എന്നാല്‍ ഇന്ന് ഉല്‍പ്പാദനമേഖലയിലെ സ്വപ്ന ലക്ഷ്യസ്ഥാനമാണ് നമ്മുടേതെന്നും മന്ത്രി പറഞ്ഞു.
അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമായി ഇന്ത്യ മാറുമെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്ത് ജനാധിപത്യം വളരെ ആഴത്തില്‍ വേരൂന്നിയതാണെന്നും കഴിഞ്ഞ 75 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നേട്ടമാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ നിരവധി മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും ഇത് രാഷ്ട്രീയ സ്ഥിരതയുടെയും നിര്‍ണായക നയത്തിന്റെയും വര്‍ഷങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നയരൂപീകരണത്തില്‍ വ്യക്തതയ്ക്ക് പുറമെ ജനാധിപത്യവും സംഘടിത പ്രവര്‍ത്തനവുമാണ് രാജ്യത്തുള്ളതെന്നും മന്ത്രി പറഞ്ഞു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ നൂറാം വര്‍ഷത്തില്‍ എല്ലാ മേഖലകളിലും മുന്നിലുള്ള ഒരു രാജ്യമാണ് നമുക്ക് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: