ന്യൂദല്‍ഹി:ഒക്ടോബര്‍ ഒന്നിന് രാവിലെ 10 മണിക്ക് സുപ്രധാനമായ ശുചീകരണ ദൗത്യത്തിനായി രാജ്യം ഒന്നിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . സ്വച്ഛ് ഭാരത് എന്നത് പങ്കിട്ട ഉത്തരവാദിത്തമാണെന്നും എല്ലാ ശ്രമങ്ങളും വിലപ്പെട്ടതാണെന്നും മോദി സാമൂഹ്യ മാധ്യമ പോസ്റ്റില്‍ പറഞ്ഞു.
ശുചിത്വമുളള ഭാവിയിലേക്ക് നയിക്കാനുള്ള ഈ മഹത്തായ ഉദ്യമത്തില്‍ അണിചേരാന്‍ അദ്ദേഹം എല്ലാവരോടും ആഹ്വാനം ചെയ്തു.
സ്വച്ഛ് ഭാരത് ദൗത്യം (ഗ്രാമീണ്‍) രണ്ടാം ഘട്ടത്തിന് കീഴില്‍ 100 ശതമാനം ഗ്രാമങ്ങളും വെളിയിട വിസര്‍ജന മുക്തവും ഖര- ദ്രവ മാലിന്യ സംസ്കരണവും ഉറപ്പാക്കിയ ഉത്തര്‍പ്രദേശിനെ പ്രധാനമന്ത്രി അിനന്ദിച്ചു. മഹാത്മാഗാന്ധിയുടെ ജന്മവാര്ഷികത്തിന് തൊട്ടുമുമ്പ്, ഉത്തര്‍പ്രദേശിന്റെ ഈ അഭൂതപൂര്‍വമായ നേട്ടം രാജ്യത്തിന് മുഴുവന്‍ പ്രചോദനമാകുമെന്ന് അദ്ദേഹം പറഞ്ഞു.
സ്ത്രീകളെ ബഹുമാനിക്കുന്നതിനും എല്ലാ കുടുംബാംഗങ്ങളുടെയും ആരോഗ്യത്തിനും ശുചിത്വ മേഖലയിലെ നിരന്തര പരിശ്രമം വളരെ പ്രധാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: