ഐ ആം ബുദ്ധ പ്രൊഡക്ഷൻസിന്റെ ബാനറിൽ പല്ലവി ജോഷിയും അഭിഷേക് അഗർവാൾ ആർട്സുമായി സഹകരിച്ച് നിർമിക്കുന്ന ചിത്രം ‘ദി വാക്സിൻ വാർ’ ഇന്ന് റിലീസായിരുന്നു.ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതും. രാജ്യമൊട്ടാകെ തരംഗമായ ‘ദി കാശ്മീർ ഫയൽസ്’ എന്ന ചിത്രത്തിന്റെ സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ്. നിർമാതാവായ പല്ലവി ജോഷി ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇപ്പോൾ ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടാണ് പുറത്തു വരുന്നത് .
ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലായിരിക്കും സ്ട്രീമിംഗ്. തിയറ്റര്‍ റിലീസിന് ഒരു മാസത്തിന് ശേഷമാണ് ദ വാക്സിൻ വാര് ഡിസ്നി പ്ലസ് ഹോട്സ്റ്റാറില് സ്ട്രീമിംഗ് തുടങ്ങുക. രണ്ട് മണിക്കൂര്‍ 40 മിനിട്ടാണ് ദൈര്‍ഘ്യം. യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.കൊവാക്സിൻ നിര്‍മിക്കുന്ന ശാസ്ത്രജ്ഞരുടെ പ്രവര്‍ത്തനങ്ങളാണ് സിനിമയില്‍ പ്രതിപാദിക്കുന്നത്.
അനുപം ഖേർ, സപ്തമി ഗൗഡ, പരിതോഷ് സാൻഡ്, സ്നേഹ മിലാൻഡ്, ദിവ്യ സേത്ത് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ദി കാശ്മീർ ഫയൽസിനായി വിവേക് അഗ്നിഹോത്രിയുമായി സഹകരിച്ച അഭിഷേക് അഗർവാൾ ആർട്സിന്റെ അഭിഷേക് അഗർവാൾ ഈ ചിത്രത്തിലും സഹകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: