വയനാട്: കമ്പമലയിൽ മാവോയിസ്റ്റ് ആക്രമണം. വനംവകുപ്പിന്റെ ഓഫീസിന് നേരയാണ് ആക്രമണം നടന്നത്. കെഎഫ്ഡിസി ഓഫീസിന്റെ ജനൽ ചില്ലുകൾ തകർത്ത ആറംഗ സംഘം ഇവിടെ പോസ്റ്റർ പതിക്കുകയും ചെയ്തു. കബനിദളത്തിന്റെ പേരിലാണ് പോസ്റ്റർ. ഉച്ചയോടെയായിരുന്നു സംഘം എത്തിയത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പോലീസ് സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചു.
തൊഴിലാളികൾക്ക് ആവശ്യമായ വീടുകൾ വച്ച് നൽകണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള പോസ്റ്ററുകളാണ് പതിപ്പിച്ചിരിക്കുന്നത്. ആറോളം പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്. ആസ്പറ്റോസ് കൂരകളല്ല. വാസയോഗ്യമായ വീടിനായി സംഘം ചേരുക പോരാടുക, അടിമത്തത്തിൽ നിന്നും തോട്ടം ഉടമസ്ഥതയിലേക്ക് മുന്നേറാൻ സായുധ വിപ്ലവ പാതയിൽ തുടങ്ങിയ മുദ്രാവാക്യങ്ങൾ ആയിരുന്നു പോസ്റ്ററിൽ ഉണ്ടായിരുന്നത്.
തമിഴിലും മലയാളത്തിലുമായി പോസ്റ്ററുകൾ. ആയുധങ്ങളുമായിട്ടാണ് ഇവർ സ്ഥലത്ത് എത്തിയത് എന്നാണ് വിവരം. ഇതിന് മുൻപും സമാനമായ രീതിയിൽ പ്രദേശത്ത് മാവോയിസ്റ്റുകൾ പോസ്റ്ററുകൾ പതിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: