കോട്ടയം: സംസ്ഥാന വനം വന്യജീവി വകുപ്പ് ഒക്ടോബര്‍ 2 മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന വന്യജീവി സംരക്ഷണ വാരാഘോഷത്തിനും വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് നടത്തുവാനുദ്ദേശിക്കുന്ന വന്യജീവി സംരക്ഷണ പ്രതിജ്ഞയ്ക്കും ബദലായി കര്‍ഷക രക്ഷാവാരം പ്രഖ്യാപിച്ച് രാഷ്ട്രീയ കിസാന്‍ മഹാസംഘ്.
വന്യജീവികള്‍ വനാതിര്‍ത്തിക്കുള്ളില്‍ സംരക്ഷിക്കപ്പെടേണ്ടതും, സംരക്ഷണ ഉത്തരവാദിത്വം വനംവകുപ്പിനുമാണ്. നാട്ടിലിറങ്ങി അക്രമം അഴിച്ചുവിടുന്ന വന്യജീവികളെ സംരക്ഷിക്കുവാന്‍ വനംവകുപ്പ് നടത്തുന്ന വിദ്യാര്‍ത്ഥി പ്രതിജ്ഞ വിരോധാഭാസവും നീതീകരണമില്ലാത്തതും എതിര്‍ക്കപ്പെടേണ്ടതുമാണെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്മാന് അഡ്വ. ബിനോയ് തോമസ് പറഞ്ഞു.
കര്‍ഷക രക്ഷാവാരത്തിന്റെ ഭാഗമായി ഒക്ടോബര്‍ 4 മുതല്‍ 10 വരെയുള്ള തീയതികളില്‍ സംസ്ഥാനത്തെ 14 ജില്ലകളിലും രാഷ്ട്രീയ കിസാന്‍ മഹാസംഘ് കര്‍ഷക രക്ഷാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതും കര്ഷകരക്ഷാപ്രതിജ്ഞയെടുക്കുന്നതുമാണ്. കര്‍ഷക രക്ഷാവാരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ നാലിന് കോട്ടയത്ത് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: