ലക്നൗ: വീടിന് മുന്പില് പാക് പതാക ഉയര്‍ത്തിയ അച്ഛനും മകനും അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. വീട്ടുടമ റയീസ്, മകന് സല്മാന് എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ 153 എ, 153 ബി വകുപ്പുകള്‍ പ്രകാരം രാജ്യദ്രോഹത്തിന് കേസെടുത്തു.
റയീസിന്റെ വീടിന് മുകളില്‍ പാക് പതാക സ്ഥാപിച്ചതിന്റെ വീഡിയോ ആരോ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഇത്് വ്യാപകമായി പ്രചരിക്കുന്നതിനിടെയ്ലാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
അച്ഛനെയും മകനെയും പോലീസും മറ്റ് ഏജന്‍സികളും ചോദ്യം ചെയ്തുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: