അഹമ്മദാബാദ് : ബിസിനസ് രംഗത്ത് കുതിച്ചുയരുന്ന സംസ്ഥാനമാണ് ഇന്ന് ഗുജറാത്ത്. അത്രമേല്‍ ബിസിനസുകാരെ ആകര്‍ഷിക്കാത്ത ഒരു ഭൂതകാലം ഗുജറാത്തിനുണ്ടായിരുന്നു. അതിന് മാറ്റം വരുത്തിയത് ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റ മോദിയാണ്.
അദ്ദേഹം അതിനായ് ഇന്ത്യയിലെ വന്‍കിട ബിസിനസുകാരെ ആകര്‍ഷിക്കാനായി ഒരു ബിസിനസ് ഉച്ചകോടി വൈബ്രന്റ് ഗുജറാത്ത് എന്ന പേരില്‍ തുടങ്ങിവെച്ചു.2003ല്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേയാണ് ആദ്യ വൈബ്രന്റ് ഗുജറാത്ത് സംഘടിപ്പിക്കുന്നത്. ക്രമേണ അതിലേക്ക് കൂടുതല്‍ ബിസിനസുകാര്‍ ആകൃഷ്ടരായി. ബിസിനസുകാര്‍ക്കായി ആകര്‍ഷകമായ പാക്കേജുകളും മോദി വാഗ്ദാനം ചെയ്തു. അന്ന് കേന്ദ്രം ഭരിയ്ക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഗുജറാത്തിനെ അവഗണിച്ചുവെന്ന് മോദി ബുധനാഴ്ച ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഞങ്ങള്‍ തീര്‍ച്ചയായും വൈബ്രന്റ് ഗുജറാത്തിന് വരാം എന്ന് കേന്ദ്രമന്ത്രിമാര്‍ പറയും. പക്ഷെ ആരും വരില്ലെന്നും മോദി പറഞ്ഞു. അതായിരുന്നു അന്നത്തെ കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ രീതി.
ബിസിനസ് ഭൂപടത്തില്‍ ഗുജറാത്തിന്റെ തലവര മാറ്റിവരച്ച് മോദി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആരംഭിച്ച വൈബ്രന്റ് ഗുജറാത്ത്.
ഇന്ന് ആ വൈബ്രന്റ് ഗുജറാത്ത് മുടക്കമില്ലാതെ 20ാം വര്‍ഷത്തിലേക്ക് കടക്കുയാണ്. ഇന്ന് വൈബ്രന്റ് ഗുജറാത്തില്‍ പങ്കെടുക്കാന്‍ വിദേശ രാജ്യങ്ങളിലെ കമ്പനികള്‍ വരെ തിക്കിത്തിരക്കുകയാണ്. ഇന്ന് ഗുജറാത്തില്‍ നിക്ഷേപകര്‍ വരുന്നത് അവര്‍ക്ക് സൗജന്യങ്ങള്‍ കൊടുക്കുന്നത് കൊണ്ടല്ല. പകരം നല്ല ഭരണം, നീതിയുക്തമായ ഭരണം, സുതാര്യമായ ഭരണം കാഴ്ചവെയ്ക്കുന്നത് കൊണ്ടാണെന്നും മോദി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ബിസിനസുകാര്‍ക്കെല്ലാം തുല്യ തോതിലുള്ള വളര്‍ച്ചയാണ് ഗുജറാത്ത് വാഗ്ദാനം ചെയ്യുന്നതെന്നും മോദി പറഞ്ഞു.
അതുപോലെ ഉദ്ഘാടനപ്രസംഗത്തില്‍ മോദി 2009ലെ വൈബ്രന്റ് ഗുജറാത്തിനെക്കുറിച്ചുള്ള ഒരു സ്മരണ പങ്കുവെച്ചു. അന്ന് ആഗോള മാന്ദ്യമായതിനാല്‍ വൈബ്രന്റ് ഗുജറാത്ത് നടത്തേണ്ടെന്ന് പലരും തന്നെ ഉപദേശിച്ചതായി മോദി പറഞ്ഞു. പക്ഷെ അത് മുടങ്ങാതെ നടത്തിയേ മതിയാവൂ എന്ന് മോദി വാശി പിടിച്ചു. ഏറ്റവും മോശം സംഭവിക്കാന്‍ പോകുന്നത് ആരും പങ്കെടുക്കാന്‍ വരില്ല എന്നത് മാത്രമാണെന്ന് പറഞ്ഞ് മോദി ആ വര്‍ഷവും വൈബ്രന്റ് ഗുജറാത്ത് നടത്തി. അതും വിജയത്തില്‍ കലാശിച്ചു.
അതുകൊണ്ട് തന്നെ ബുധനാഴ്ച നടന്ന വൈബ്രന്റ് ഗുജറാത്തിന്റെ 20ാം പതിപ്പ് ആരെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കണം എന്ന കാര്യത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന് അധികം തലപുകയ്ക്കേണ്ടിവന്നില്ല. കാരണം ഏറ്റവും യോഗ്യനായ ഉദ്ഘാടകന്‍ മോദി തന്നെയാണെന്ന് അദ്ദേഹത്തിന് അറിയാം. എന്തായാലും ഗുജറാത്തിലെ ബിസിനസിലെ പരമ്പരാഗത മുഖം മാറ്റിയെടുക്കാന്‍ മോദിയുടെ വൈബ്രന്റ് ഗുജറാത്തിന് സാധിച്ചു. കാരണം ഗുജറാത്ത് എന്നും വ്യാപാരത്തിന്റെ നഗരമായിരുന്നു. പക്ഷെ ഇന്ന് അതെല്ലാം മാറിയെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ മോദി പറഞ്ഞു. ഒരു വശത്ത് വ്യാപാരം പുരോഗമിക്കുമ്പോള്‍ തന്നെ കൃഷിയിലും ധനകാര്യമേഖലയിലും, വ്യവസായത്തിലും, ഉല്പാദനത്തിലും ഗുജറാത്ത് പുരോഗമിച്ചുവെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: