ബംഗളൂരു: കാവേരി നദീജല പ്രശ്നവും കര്‍ഷക സമരവും കര്‍ണ്ണാടക മന്ത്രിസഭയെ പ്രക്ഷുബ്ധമാക്കിയിരിക്കുകയാണ്. എന്ത് ചെയ്യണമെന്നറിയാതെ നട്ടംതിരിയുകയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഒടുവില്‍ പ്രശ്നപരിഹാരത്തിനായി ദൈവസന്നിധിയില്‍.
രാവിലെ ചാമരാജനഗരയിലെ മഹാദേശ്വര മലകയറി മഹാദേശ്വര സ്വാമിയുടെ സന്നിധിയില്‍ മഴയ്ക്കായി പ്രാര്‍ഥിച്ച് ആരതി അര്‍പ്പിച്ച് മുഖ്യമന്ത്രി.
കര്‍ണാടക സംസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥ മറികടക്കാന്‍ കഴിയണേ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ഥിച്ചുവെന്ന് മലയിറങ്ങും മുമ്പ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കാവേരി ജല റഗുലേഷന് കമ്മിറ്റി 3000 ക്യൂസസ് വെള്ളം തമിഴ്നാടിന് നല്കാന് ഉത്തരവിട്ടിട്ടുണ്ടെന്നും സംസ്ഥാനം ജലക്ഷാമം അനുഭവിക്കുകയുമാണ്. നിയമോപദേശം തേടിയിട്ടുണ്ടെന്ന് കാവേരി വെള്ളം സംബന്ധിച്ച ചോദ്യങ്ങളോട് സിദ്ധാരാമയ്യ പ്രതികരിച്ചു.
തമിഴ്നാടിന് 5000 ഘനയടി വെള്ളം വിട്ടുകൊടുക്കുമെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ബംഗ്ലൂരുവില്‍ ബന്ദ് നടത്തിയിരുന്നു.
മഴ കുറവായതിനാല്‍ സംസ്ഥാനത്തെ 195 താലൂക്കുകള്‍ വരള്‍ച്ചാഭീഷണി നേരിടുകയാണ്. സംസ്ഥാനത്തെ ജലസംഭരണികളില്‍ ആവശ്യത്തിന് ജലം ലഭ്യമല്ലെന്നും കര്‍ഷകര്‍ പറയുന്നു. കാലാവസ്ഥാ പ്രവചനം അനുകൂലമല്ലാത്ത സാഹചര്യത്തില്‍ തമിഴ്നാടിന് കാവേരി നദീജലം വിട്ടുകൊടുക്കുക എന്നത് പ്രായോഗികമല്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കര്‍ഷകരുടെ പ്രശ്നങ്ങളില്‍ ബിജെപിയും ജെഡിഎസും പൂര്‍ണ്ണപിന്തുണയാണ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: