അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 3
കോഴ്സ് കാലാവധി മൂന്നര മാസം; ഫീസ് 35200 രൂപ
കേന്ദ്രസര്‍ക്കാരിന് കീഴില്‍ പാറ്റ്നയിലെ നാഷണല്‍ ഇന്‍ലാന്റ് നാവിഗേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് പത്ത് പാസായ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന റസിഡന്‍ഷ്യല്‍ കോഴ്സ് പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. മൂന്നര മാസത്തെ (3.5) കോഴ്സില്‍ ഇന്‍ലാന്റ് വെസ്സല്‍ ജനറല്‍ പള്പ്പസ് റേറ്റിങ് പരിശീലനം ലഭിക്കും. 18-25 വയസ് പ്രായമുള്ളവര്‍ക്കാണ് അവസരം. കോഴ്സ് ഫീസ് 35200 രൂപ. സീറ്റുകൡ 15 ശതമാനം പട്ടികജാതിക്കാര്‍ക്കും 7.5 ശതമാനം പട്ടികവര്‍ഗ്ഗക്കാര്‍ക്കും 27 ശതമാനം ഒബിസികാര്‍ക്കും 10 ശതമാനം ഇഡബ്ല്യുഎസ് വിഭാഗത്തിനും സംവരണമുണ്ട്.
പ്രവേശന വിജ്ഞാപനം, അപേക്ഷാഫോറം എന്നിവ www.niniedu.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. നിര്‍ദ്ദേശാനുസരണം തയ്യാറാക്കിയ അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഒക്ടോബര്‍ മൂന്നിനകം The Principal, National Inland Navigation Institute, Gaighat, Patna-800007 എന്ന വിലാസത്തില്‍ ലഭിക്കണം. [email protected] എന്ന ഇ-മെയിലിലും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
ഒക്ടോബര്‍ 14 ന് ദേശീയതലത്തില്‍ നടത്തുന്ന ടെസ്റ്റിന്റെയും വ്യക്തിഗത അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. വിജയകരമായി പഠന പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട്/നാവിഗേഷന്‍ മേഖലയിലും യന്ത്രവല്‍കൃത ബോട്ടുകൡലും കപ്പലുകളിലും സെയിലറായും മറ്റും തൊഴില്‍ സാധ്യതയുണ്ട്. കൂടുതല്‍ വിവരങ്ങളും അപ്ഡേറ്റുകളും വെബ്സൈറ്റില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: