ന്യൂദല്‍ഹി: ദല്‍ഹിയില്‍ തമിഴ്നാട് ഭവന് മുന്പില് ഡിഎംകെ മന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതനധര്‍മ്മത്തിനെതിരായ വിവാദപരാമര്‍ശത്തില്‍ കൂറ്റന്‍ പ്രതിഷേധ പ്രകടനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സന്യാസിമാര്‍ ദല്‍ഹിയിലെ തമിഴ്നാട് ഭവന് മുന്നില്‍ പ്രതിഷേധത്തിനായി എത്തിയിരുന്നു.
സനാതനധര്‍മ്മത്തിനെതിരെ പരാമര്‍ശം നടത്തിയതിനെതിരെ ഡിഎംകെ നേതാക്കള്‍ക്കെതിരെ പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി. പിന്നീട് പ്രകടനക്കാര്‍ ഉദയനിധി സ്റ്റാലിന്റെ കോലം കത്തിച്ചു. ഇതോടെ പൊലീസ് സ്ഥലത്തെത്തി. സ്ഥിതി ശാന്തമാക്കാന്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്.
ദല്‍ഹി സന്ത് മഹാമണ്ഡല്‍, യുണൈറ്റഡ് ഹിന്ദു ഫ്രണ്ട്, വിശ്വഹിന്ദു പരിഷത്ത് എന്നീ സംഘടനകളിലെ പ്രവര്‍ത്തകര്‍ ഉദയനിധി സ്റ്റാലിന്, സമാജ് വാദി പാര്‍ട്ടി നേതാവ് എസ്.പി. മൗര്യ, കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് നേതാവും ഖാര്‍ഗെയുടെ മകനുമായ പ്രിയാങ്ക് ഖാര്‍ഗെ എന്നിവര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കി. ഈ നേതാക്കള്‍ സനാതനധര്‍മ്മത്തിനെതിരെ മുഴക്കിയ വിവാദ പ്രസ്താവനകള്‍ക്കെതിരെയാണ് പ്രതിഷേധിച്ചതെന്ന് പ്രകടനക്കാര്‍ പറഞ്ഞു.
ക്രമസമാധാന പാലനത്തിനായി പൊലീസുകാരെയും അര്‍ധസൈനിക വിഭാഗത്തെയും വിന്യസിച്ചിരുന്നു. ദല്‍ഹി സൗത്ത് വെസ്റ്റ് കമ്മീഷണര്‍ മനോജും സന്നിഹിതനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: