തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തില്‍ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയനെതിരെ പാര്‍ട്ടി വിശദീകരണം തേടുമെന്ന് റിപ്പോര്‍ട്ട്. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.
പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയതോടെയാണ് വിശദമായ അന്വേഷണത്തിന് സംസ്ഥാന നിര്‍വാഹക സമിതി യോഗം കെ കെ അഷ്റഫ്, ആര് രാജേന്ദ്രന്, സി കെ ശശിധരന്, പി വസന്തം എന്നിവരെ അംഗങ്ങളാക്കി അന്വേഷണം നടത്തിയിരുന്നു.
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമായ ശ്രീനാദേവി കുഞ്ഞമ്മയാണ് നേരത്തെ ജയനെതിരെ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയത്.
അടൂരില്‍ ഡയറി ആറുകോടിയുടെ ഫാം സ്വന്തമാക്കിയത് അനധികൃത സ്വത്ത് സമ്പാദനത്തിന്റെ ഭാഗമാണെന്നും പരാതിയില്‍ പറയുന്നു. ജില്ലാ പഞ്ചായത്തില്‍ സീറ്റ് നല്കുന്നതിനു മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതിയുണ്ട്. സെക്രട്ടറി സ്ഥാനത്ത് ഇത് മൂന്നാം ടേം ആണ് ജയന്.
മിത്ത് വിവാദം കത്തി നില്ക്കുമ്പോള് ഗണപതി വിഗ്രഹങ്ങള്‍ക്കൊപ്പമുള്ള ചിത്രം പങ്ക് വെച്ചതും പാര്‍ട്ടിയില്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: