ഹാങ്ചോ: പത്തൊൻപതാമത് ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന്റെ മെഡൽ വേട്ടയ്ക്ക് തുടക്കം. ഷൂട്ടിങ്ങിലും തുഴച്ചിലിലും ഭാരതം വെള്ളി മെഡൽ നേടി. ഷൂട്ടിങ്ങിൽ ഇന്ത്യൻ വനിതാ ടീം ആണ് വെള്ളി നേടിയത്. പത്ത് മീറ്റർ എയർ റൈഫിളിലാണ് നേട്ടം. മെഹുലി ഘോഷ്, ആഷി ചൗക്സി, റമിത എന്നിവർ ഉൾപ്പെട്ട ടീമാണ് മെഡൽ നേടിയത്. ചൈനയാണ് ഈ വിഭാഗത്തിൽ സ്വർണം നേടിയത്. മംഗോളിയ വെങ്കലം നേടി.
തുഴച്ചിലിൽ അർജുൻ ലാൽ-അരവിന്ദ് സഖ്യത്തിനാണ് വെള്ളി. ചൈനയ്ക്കാണ് സ്വർണം. നിലവിൽ മെഡൽ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ചൈനയാണ് ഒന്നാം സ്ഥാനത്ത്. പുരുഷന്മാരുടെ റോവിങ്ങിൽ ഭാരതം വെങ്കലവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: