കൊച്ചി: കേരളത്തിലെ ഐഎസ് മൊഡ്യൂളുമായി ബന്ധപ്പെട്ട് ഒരു ഭീകരന് കൂടി പിടിയില്‍. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി സഹീര്‍ തുര്‍ക്കിയെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്.
ഏതാനും ദിവസം മുമ്പ് ചെന്നൈയില്‍ നിന്ന് നേപ്പാള്‍ വഴി വിദേശത്തേക്കു കടക്കാന്‍ ഒരുങ്ങുന്നതിനിടെ പിടിയിലായ സെയ്ദ് നബീല്‍ മുഹമ്മദിന്റെ കൂട്ടാളിയാണ് തുര്‍ക്കി. വീട് റെയ്ഡ് ചെയ്ത് ഇയാളെ കസ്റ്റഡിയിലെടുത്ത എന്‍ഐഎ, ഇയാള്‍ക്ക് ഭീകര പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. നബീലിന് ഒളിത്താവളമൊരുക്കിയതും സിംകാര്‍ഡ് നല്കിയതും കേരളം വിടാന്‍ പണം കൊടുത്തതും ഇയാളാണെന്ന് എന്‍ഐഎ കണ്ടെത്തി.
അവന്നൂരിലെ ലോഡ്ജിലാണ് നബീല്‍ ഒളിവില്‍ കഴിഞ്ഞത്. ഒരു മാസത്തേക്ക് സഹീറിന്റെ പേരില്‍ മുറിയെടുത്തു. ഇവിടെ താമസിച്ചത് നബീലാണെന്ന രേഖകളും സിസിടിവി ദൃശ്യങ്ങളും എന്‍ഐഎയ്ക്കു കിട്ടി.
കൊച്ചി എന്‍ഐഎ ആസ്ഥാനത്ത് തുര്‍ക്കിയെ വിശദമായി ചോദ്യം ചെയ്യുകയാണ്. കേരളത്തിലെ ഐഎസ് ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ എവിടെയൊക്കെ വ്യാപിച്ചിട്ടുണ്ടെന്ന് അറിയാനാണ് എന്‍ഐഎ ശ്രമം. കേസില്‍ അറസ്റ്റിലായവര്‍ അഞ്ചായി. തൃശ്ശൂര്‍ സ്വദേശികളായ ആഷിഫ്, ടി. ഷിയാസ്, പാലക്കാട് സ്വദേശി റായീസ്, തൃശ്ശൂര്‍ സ്വദേശി നബീല്‍ എന്നിവരാണ് കഴിഞ്ഞ മാസങ്ങളിലായി പിടിയിലായത്. കേരളത്തില്‍ ഐഎസ് ഗ്രൂപ്പ് തുടങ്ങാന്‍ മലയാളികള്‍ ഉള്‍പ്പെട്ട സംഘം ശ്രമിച്ചിരുന്നെന്ന് എന്‍ഐഎ അറിഞ്ഞിരുന്നു. പെറ്റ് ലൗവേഴ്സ് എന്ന പേരില്‍ ടെലിഗ്രാം ഗ്രൂപ്പുണ്ടാക്കിയ അവര്‍ തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങള്‍ കൊള്ളയടിച്ച് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കു പണം സ്വരൂപിക്കാനും കേരളത്തിലെ ആര്‍എസ്എസ്, ബിജെപി, ക്രിസ്ത്യന്‍ നേതാക്കളെ വധിക്കാനും പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: