മുണ്ടക്കയം: മുണ്ടക്കയം ടൗണില്‍ ബസ്സ്റ്റാന്ഡിനും കൂട്ടിക്കല്‍ കവലക്കുമിടയിലുള്ള ഭാഗത്തെ സീബ്രാലൈനുകളുടെ അഭാവം അപകടസാധ്യത വര്‍ധിപ്പിക്കുന്നു. സ്ഥിരമായി റോഡ് പൊട്ടിപ്പൊളിയാറുള്ള ഈഭാഗത്ത് ടൈല്പാകിയതോടെ നിലവിലുണ്ടായിരുന്ന സീബ്രാലൈനുകള്‍ ഇല്ലാതെയായി.
റോഡിന്റെ മധ്യഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന രണ്ട് ഡിവൈഡര്‍ മാത്രമാണ് ഇപ്പോഴുള്ളത്. മുമ്പ് സീബ്രാലൈന്‍ ഉണ്ടായിരുന്ന ഈ ഭാഗത്തുകൂടി തന്നെയാണ് കാല്‍നടക്കാര്‍ ഇപ്പോഴും സഞ്ചരിക്കുന്നത്.
വഴിപരിചയമില്ലാത്ത വാഹനങ്ങള്‍ അമിതവേഗത്തില്‍ എത്തുമ്പോള്‍ റോഡ് കുറുകെ കടക്കുന്ന യാത്രക്കാര്‍ റോഡിന്റെ മധ്യഭാഗത്ത് കുടുങ്ങും.
ദിവസേന സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ മുണ്ടക്കയം ബസ്സ്റ്റാന്ഡിലേക്കടക്കം ദേശീയപാത മുറിച്ചുകടക്കുന്ന പ്രധാനഭാഗമാണിത്. അപകടങ്ങള്‍ക്ക് വഴിവെക്കാതെ കാല്‍നട യാത്രികര്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ സീബ്രാലൈനുകള്‍ വരക്കണമെന്ന ആവശ്യം ശക്തമാണ്.
മുണ്ടക്കയം ടൗണില്‍ ബസ്സ്റ്റാന്ഡിനും കൂട്ടിക്കല്‍ കവലക്കുമിടയില് സീബ്രാലൈന്‍ ഇല്ലാത്ത ഭാഗത്ത് റോഡ് കുറുകെ കടക്കുന്ന യാത്രക്കാരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: