തിരുവനന്തപുരം: സ്ത്രീ മുന്നേറ്റത്തിനുള്ള കരുത്തുറ്റ കാല്‍വയ്പ്പാണ് നാരീശക്തി വന്ദന്‍ അധിനിയം എന്ന വനിതാ സംവരണ ബില്ലെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി കല്യാണി ചന്ദ്രന്. ”ദേശീയ, സംസ്ഥാനതലങ്ങളില്‍ നയരൂപീകരണത്തില്‍ കൂടുതല്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കുക വഴി ഭാരത ജനാധിപത്യം കൂടുതല്‍ നിറമുള്ളതാവുകയാണ്. സ്ത്രീ ശാക്തീകരണം ത്വരിതപ്പെടുത്താനും രാഷ്ട്രീയത്തില്‍ കൂടുതല്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കാനും ബില്‍ വഴി സാധിക്കും. ലോക്സഭയിലെ വനിതാ പ്രാതിനിധ്യം 15 ശതമാനത്തില്‍ താഴെയാണ്.
നിയമസഭകളില്‍ 10 ശതമാനത്തില്‍ താഴെയും. കേരളമടക്കം വനിതാ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ പിറകിലാണ്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീ മുന്നേറ്റം പ്രകടമാവുമ്പോള്‍ നിയമനിര്‍മ്മാണ സഭകളില്‍ വനിതാ പ്രാതിനിധ്യം തുലോം തുച്ഛമാണ്.”
പല സര്‍ക്കാരുകളും മാറി മാറി ഭരിച്ചെങ്കിലും വനിതാ സംവരണ ബില്‍ നടപ്പിലാക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. രാജ്യം മൂന്നു പതിറ്റാണ്ടിലേറെ കാത്തിരുന്ന സുവര്‍ണ നിമിഷത്തിനാണ് കേന്ദ്രസര്‍ക്കാര്‍ വഴിവിളക്കായത്. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും സ്ത്രീ സമത്വത്തെ കുറിച്ചുമെല്ലാം രാഷ്ട്രീയ കക്ഷികള്‍ ചര്‍ച്ച ചെയ്യുമെങ്കിലും അത്തരം ഒരു മുന്നേറ്റത്തിനും സാധിച്ചിട്ടില്ല. എന്നാല്‍ അതിനെല്ലാം മറുപടിയായിട്ടാണ് കേന്ദ്രം ചരിത്രപരമായ നിയമംനടപ്പിലാക്കുന്നത്.
സമൂഹത്തില്‍ നിന്നും മാറ്റിനിര്‍ത്തേണ്ടവരല്ല, പകരം ഭാരതത്തെ നയിക്കേണ്ടവരാണ് സ്ത്രീ സമൂഹമെന്ന് വനിതാ സംവരണ ബില്ല് ഓര്‍മ്മപ്പെടുത്തുന്നു. കേന്ദ്രസര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യം അഭിനന്ദനാര്‍ഹമാണ്. അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: