കൊച്ചി: കൈക്കൂലി കേസില്‍ കൊച്ചി നഗരസഭ ജീവനക്കാരന് പിടിയില്‍. വൈറ്റില സോണല്‍ ഓഫീസിലെ റവന്യു വിഭാഗം സീനിയര്‍ ക്ലര്‍ക്ക് സുമിന്‍ ആണ് പിടിയിലായത്. ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ മിമിക്രി അസോസിയേഷന് ഭാരവാഹികളില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയിലാണ് സുമിന്‍ പിടിയിലായത്.
ഓഫീസ് ആരംഭിക്കുന്നതിനായി മിമിക്രി കലാകരന്മാരുടെ സംഘടന ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചിരുന്നു.അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ ഭാരവാഹികളില്‍ നിന്ന് സുമിന്‍ 900 രൂപ വാങ്ങി. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് നല്കണമെങ്കില് 2,000 രൂപ നല്‍കണമെന്നായിരുന്നു സുമിന്റെ ആവശ്യം. പിന്നാലെ മിമിക്രി കലാകാരന്മാര് വിജിലന്‍സിനെ വിവരം അറിയിക്കുകയായിരുന്നു.
പിന്നാലെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നല്കിയ നോട്ടുകളുമായി ഭാരവാഹികള്‍ ഓഫീസിലെത്തി. വിജിലന്‍സിനെ കണ്ടതോടെ കൈക്കൂലി പണം സുമിന്‍ ചെരിപ്പിനടിയല് ഒളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: