കോഴിക്കോട്: നിപ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്. വടകര താലൂക്കില്‍ ഒമ്പത് ഗ്രാമ പഞ്ചായത്തുകളിലെ കണ്ടെയിന്മെന്റ് സോണാക്കിയിരുന്ന വാര്‍ഡുകളെ പൂര്‍ണമായും ഒഴിവാക്കി.
നിപ ബാധിച്ച് മരിച്ചവരുമായും പോസിറ്റീവ് ആയവരുമായും സമ്പര്‍ക്കമുണ്ടായ എല്ലാവരെയും കണ്ടെത്തിയ പശ്ചാത്തിലാണിത്. പോസിറ്റീവ് ആയിരുന്നവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തി ക്വാറന്റൈനില്‍ കഴിയുന്നവര്‍ അതു തുടരണം.
മാസ്കും സാനിറ്റൈസറും ഉപയോഗിക്കുന്നത് തുടരണം. സാമൂഹിക അകലം പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: