ഇന്‍ഡോര്‍: നര്‍മ്മദാ നദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഓംകാരേശ്വരിൽ സ്ഥാപിച്ച ആദി ശങ്കരാചാര്യരുടെ 108 അടി ഉയരമുള്ള ‘ഏകത്വത്തിന്റെ പ്രതിമ’ രാജ്യത്തിന് സമർപ്പിച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഇന്ന് രാവിലെ 10.30ന് നടന്ന ചടങ്ങിൽ ശിവരാജ് സിംഗ് ചൗഹാൻ സ്തൂപം അനാച്ഛാദനം ചെയ്തു.സ്തൂപം അനാച്ഛാദനം ചെയ്തതോടൊപ്പം മ്യൂസിയവും ഗവേഷണ കേന്ദ്രവുമായ ഏകാത്മാ ധാമിന്റെ തറക്കല്ലിടലും മുഖ്യമന്ത്രി ശിവരാജ് നിർവഹിച്ചു.
കേരളത്തില്‍ ജനിച്ച ആദിശങ്കരാചാര്യര്‍ തന്റെ അറിവ് നേടിയത് ഓംകാരേശ്വരിലാണ്. രാജ്യത്തെ സാംസ്കാരികമായി ബന്ധിപ്പിക്കുവാനും വേദങ്ങളുടെ സാരാംശം സാധാരണക്കാരിലേക്ക് പകരുവാനുംആദി ഗുരു ശങ്കരാചാര്യ പ്രവര്‍ത്തിച്ചു. ഏകാത്മാ ധാം ദര്‍ശനം ഭാവിയില്‍ ലോകത്തെ രക്ഷിക്കുമെന്നും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് പറഞ്ഞു.
രാജ്യത്തിന്റെ നാല് ആശ്രമങ്ങളും അദ്ദേഹം പണിതു. അതുകൊണ്ടാണ് ഇന്ത്യ ഇന്ന് ഒന്നിച്ചിരിക്കുന്നത്. അതിനാല്‍, അവിടെ ദൈവിക പ്രതിമ സ്ഥാപിക്കുക മാത്രമല്ല, ഞങ്ങള്‍ അവിടെ ഏകാത്മാ ധാം നിര്‍മ്മിക്കാനും പോകുന്നുവെന്നും മുഖ്യമന്ത്രി സിംഗ് ചൗഹാന് വ്യക്തമാക്കി. അറിവിന്റെ പാരമ്പര്യം അവിടെ നിന്ന് അവസാനിക്കരുത്, വരും തലമുറകളും അറിവ് നേടുന്നത് ഇത് തുടരണമെന്നും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കൂട്ടിച്ചേര്‍ത്തു.
സെപ്റ്റംബര്‍ 18 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഉദ്ഘാടനം ശക്തമായ മഴയെത്തുടര്‍ന്ന് ഇന്നത്തേക്ക് പുനഃക്രമീക്കുകയായിരുന്നു.
28 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ‘ഏകാത്മധാം’മിലാണ് ശങ്കരാചാര്യരുടെ പ്രതിമ .വിസ്മയിപ്പിക്കുന്ന മള്‍ട്ടിലോഹ ശില്പം, ആദിശങ്കരാചാര്യയെ 12 വയസ്സുള്ള ആണ്‍കുട്ടിയായി ചിത്രീകരിക്കുന്നതാണ് വിവിധ ലോഹങ്ങള്‍ ഉപയോഗിച്ചുള്ള ശില്പം.
ആദിശങ്കരാചാര്യരുടെ യാത്ര ഐതിഹ്യവും ആത്മീയ പ്രാധാന്യവും നിറഞ്ഞതാണ്. ചെറുപ്രായത്തില്‍ തന്നെ ത്യാഗത്തിന്റെ ഒരു പാത അദ്ദേഹം ആരംഭിച്ചു. അത് അദ്ദേഹത്തെ ഓംകാരേശ്വറിലേക്കു നയിച്ചു, അവിടെ അദ്ദേഹം തന്റെ ഗുരു ഗോവിന്ദ് ഭഗവദ്പാദിന്റെ ശിക്ഷണത്തില്‍ 4 വര്‍ഷം ചിലവഴിക്കുകയും വിദ്യാഭ്യാസം നേടുകയും ചെയ്തു. 12ാം വയസ്സില്‍, അദ്വൈത വേദാന്ത തത്വചിന്ത പ്രചരിപ്പിക്കുന്നതിനായി അദ്ദേഹം ഓംകാരേശ്വര്‍ വിട്ടുവെന്നുമാണ് ഐതിഹ്യം.
അദ്വൈത വേദാന്തത്തിന്റെ ദാര്‍ശനിക പാരമ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനുമായി സമര്‍പ്പിച്ചിരിക്കുന്നതാണ് അദ്വൈത ലോക് എന്ന മ്യൂസിയം. കൂടാതെ, ഈ പുരാതന തത്വചിന്തയെക്കുറിച്ച് ആഴത്തില്‍ പഠിക്കാനും മനസ്സിലാക്കാനും സഹായിക്കുന്നതിന് ഒരു രാജ്യാന്തര വേദാന്ത ഇന്‍സ്റ്റിറ്റിയൂട്ടും ഇവിടെ സ്ഥാപിക്കും. ഒരു പാരിസ്ഥിതിക പ്രതിബദ്ധത എന്ന നിലയില്‍, നഗരത്തിന്റെ സുസ്ഥിരതയ്ക്കും പ്രകൃതി സൗന്ദര്യത്തിനും സംഭാവന നല്കുന്ന 36 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന ഒരു ‘അദ്വൈത വനം’ ഇവിടെ പണിപ്പുരയിലാണ്.ഒരു തീര്‍ത്ഥാടന കേന്ദ്രമെന്നതിലുപരി ഇന്‍ഡോറില്‍ നിന്ന് ഏകദേശം 80 കിലോമീറ്റര്‍ അകലെയുള്ള ഇവിടം തിരക്കേറിയ വിനോദസഞ്ചാരകേന്ദ്രം കൂടിയായി മാറുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: