പാലക്കാട്: സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കാനുള്ള കെഎസ്ഇബിയുടെ കരാര്‍ മറിച്ചുനല്‍കി ഇന്‍കെല്‍ ഉന്നതര്‍ കോടിക്കണക്കിന് രൂപ തട്ടിയെടുത്ത സംഭവത്തിൽ ഇൻകെൽ ജനറൽ മാനേജരെ സസ്പെൻ്റ് ചെയ്തു. സാം റൂഫസിനെതിരെയാണ് നടപടി. വിശദമായ അന്വേഷണത്തിന് ഇൻകെൽ എം.ഡി ഉത്തരവിട്ടു. സൗരോര്‍ജ പ്ലാന്റുകളുടെ നിര്‍മാണചുമതല തമിഴ്നാട് ആസ്ഥാനമാക്കിയുള്ള റിച്ച് ഫൈറ്റോകെയറിന് നൽകിയതിലൂടെ സാം റൂഫസ് അഞ്ച് കോടി രൂപ കോഴ കൈപ്പറ്റിയതായി രേഖകൾ പു റത്തുവന്നിരുന്നു.
കഞ്ചിക്കോട്, ബ്രഹ്മപുരം എന്നീ സ്ഥലങ്ങളില്‍ സ്ഥാപിച്ച ഏഴ് മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ പ്ലാന്റുകളുടെ നിര്‍മാണചുമതല ഇന്‍കെലിനാണ് കെഎസ്ഇബി നല്‍കിയിരുന്നത്. പ്ലാന്റ് നിര്‍മിച്ച് ഉത്പാദനം ആരംഭിച്ച ശേഷം തിരികെ കൈമാറണമെന്നും ഉപകരാര്‍ നല്‍കരുതെന്നും കെഎസ്ഇബി ഇന്‍കെലിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ചട്ടം ലംഘിച്ച് 2020 ജൂണില്‍ തമിഴ്നാട് ആസ്ഥാനമാക്കിയുള്ള റിച്ച് ഫൈറ്റോകെയര്‍ എന്ന സ്ഥാപനത്തിന് ഇന്‍കല്‍ കരാര്‍ മറിച്ചുവില്‍ക്കുകയായിരുന്നു.
33.95 കോടി രൂപയ്ക്കാണ് കരാര്‍ മറിച്ചുനല്‍കിയത്. എന്നാല്‍ സംഭവത്തില്‍ അഴിമതി ഇല്ലെന്നാണ് ഇന്‍കെല്‍ അധികൃതരുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: