ന്യൂദല്‍ഹി: പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയുടെ ആനുകൂല്യം ലഭിക്കുന്നതിന് തപാല്‍ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് വഴി സൗകര്യം എര്‍പ്പെടുത്തി. നിലവില്‍ ആധാര്‍ ലിങ്ക് ചെയ്യാത്തവര്‍ക്കും ആധാര്‍ ലിങ്കിംഗ് പരാജയപ്പെട്ടതു മൂലം ഡി ബിടി ലഭിക്കാത്തവര്‍ക്കും ആനുകൂല്യം ലഭിക്കുവാന്‍ ഈ സേവനം പ്രയോജനപ്പെടുത്താം.
സംസ്ഥാനത്ത് മൊത്തം 2.4 ലക്ഷം കര്‍ഷകരാണ് ഇനി ആധാര്‍ ബന്ധിപ്പിക്കാനുള്ളത്. ഇതിനായി കൃഷി വകുപ്പും തപാല്‍ വകുപ്പും ചേര്‍ന്ന് ക്യാമ്പുകളും പോസ്റ്റ് ഓഫീസുകളില്‍ അക്കൗണ്ട് ആരംഭിക്കുന്നതിനും ആധാറുമായി ബന്ധിപ്പിക്കുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
പാസ്റ്റ്മാന്‍ / പോസ്റ്റ് ഓഫീസുകളില്‍ ഉള്ള മൊബൈല്‍ ഫോണും ബയോമെട്രിക് സ്‌കാനറും ഉപയോഗിച്ച് അല്‍പസമയത്തിനുള്ളില്‍ അക്കൗണ്ട് തുറക്കാനും ആധാറുമായി ബന്ധിപ്പിക്കാനും സാധിക്കും.
സെപ്റ്റംബര്‍ 30 നുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. 2018 ലാണ് പി എം കിസാന്‍ സമ്മാന്‍ നിധി ആരംഭിച്ചത്. ഇതിലൂടെ പ്രതിവര്‍ഷം മൂന്ന് ഗഡുക്കളായി കര്‍ഷകര്‍ക്ക് 6,000 രൂപ വീതം നല്‍കുന്നു. ഇതുവരെ പദ്ധതിയിലൂടെ 14 ?ഗഡുക്കള്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: