ന്യൂദല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് എംപിമാര്‍ മാറുന്നതിന് മുന്നോടിയായി പഴയ മന്ദിരത്തിൽ നടന്ന ഫോട്ടോയെടുക്കല്‍ ചടങ്ങിനിടെ ഗുജറാത്തില്‍ നിന്നുള്ള ബിജെപി എംപി കുഴഞ്ഞുവീണു. ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭ എംപി നർഹരി അമിൻ ആണ് ഗ്രൂപ്പ് ഫോട്ടോയ്ക്കായി നില്ക്കുമ്പോള് കുഴഞ്ഞുവീണത്.
#WATCH | BJP MP Narhari Amin fainted during the group photo session of Parliamentarians. He has now recovered and is a part of the photo session. pic.twitter.com/goeqh9JxGN
— ANI (@ANI) September 19, 2023
വൈകാതെ ആരോഗ്യം വീണ്ടെടുത്ത് അദ്ദേഹം തിരിച്ചുവന്ന് ഫോട്ടോയെടുക്കല്‍ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ എ എന്‍ ഐ വാര്‍ത്താ ഏജന്‍സി പങ്കുവെച്ചു.വീഡിയോയില്‍ നര്‍ഹരി അമിന്‍ ചുറ്റും കൂടിനില്ക്കുന്ന എംപിമാരെയും നര്‍ഹരി അമീന് ബോധം വീണ്ടെടുക്കാന്‍ എംപിമാര്‍ സഹായിക്കുന്നതും കാണാം.
പഴയ പാര്‍ലമെന്റില്‍ നിന്നും പുതിയ പാര്‍ലമെന്റിലേക്ക് മാറുന്നതിനെ വികാര നിർഭര നിമിഷമെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. “ഭരണഘടന ഇവിടെയാണ് രൂപമെടുത്തത്. ദേശീയ ഗാനത്തിനും, ദേശീയ പതാകക്കും അംഗീകാരം നൽകിയ ഇവിടെ വച്ച് വികസിത ഇന്ത്യക്കായി വീണ്ടും പ്രതിജ്ഞയെടുക്കും” – പ്രധാനമന്ത്രി പറഞ്ഞു. മുത്തലാഖ് നിരോധനത്തിനടക്കം ഇവിടം സാക്ഷിയായെന്ന് പ്രധാനമന്ത്രി പറഞ്ഞു.
നാലായിരം നിയമങ്ങൾ ഈ മന്ദിരത്തിൽ നിർമ്മിച്ചു. ജമ്മു കാശ്മീർ പുനഃസംഘടനക്കും ഇവിടം സാക്ഷിയായി. എതിർശബ്ദങ്ങളെ അവഗണിച്ചാണ് തീവ്രവാദത്തെ ചെറുക്കാൻ ജമ്മു കശ്മീർ പുനഃസംഘടന കൊണ്ടുവന്നത്. ഇന്ന് അവിടെ സമാധാനം പുലരുന്നു. – പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: