കഥ കേൾക്കുമ്പോൾ തന്നെ വർമൻ എന്ന കഥാപാത്രം സെൻസേഷണൽ ആകുമെന്ന് അറിയാമായിരുന്നുവെന്ന് രജനികാന്ത് പറയുന്നു. “ഷോലെയിലെ ഗബ്ബാൻ സിംഗ് പോലെ വർമൻ സെൻസേഷന് ആകുമെന്ന് ഞാൻ പറഞ്ഞിരുന്നു. വിനായകൻ ഇന്നിവിടെ വന്നിട്ടില്ല. രാവണൻ ഉള്ളത് കൊണ്ടാണ് രാമന് എല്ലാ ബഹുമാനവും മര്യാദയും ഒക്കെ ലഭിച്ചത്. അതുപോലെയാണ് ജയിലറിൽ വർമനും. വർമൻ ഇല്ലെങ്കിൽ ജയിലർ ഇല്ല. വളരെ മനോഹരമായാണ് വിനായകൻ അഭിനയിച്ചിരിക്കുന്നത്”, എന്നാണ് രജനികാന്ത് പറഞ്ഞത്.
സമീപകാലത്ത് റിലീസ് ചെയ്ത ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട പേരാണ് ‘വർമൻ’. ജയിലർ എന്ന രജനികാന്ത് ചിത്രത്തിൽ വിനായകൻ ആണ് വർമനായി എത്തി കസറിയത്. ഒരുപക്ഷേ ചിത്രത്തിലെ പ്രധാന ഘടകവും വിനായകൻ തന്നെ ആയിരുന്നു. വർമനായുള്ള വിനായകന്റെ പെർഫോമൻസ് ഇന്ത്യയൊട്ടാകെ പ്രശംസിക്കപ്പെട്ടു. ഇപ്പോഴിതാ വർമൻ ഇല്ലെങ്കിൽ ജയിലർ ഇല്ലെന്ന് പറയുകയാണ് രജനികാന്ത്. ജയിലറിന്റെ സക്സസ് പരിപാടിയിൽ ആയിരുന്നു വിനായകനെ പുകഴ്ത്തി രജനികാന്ത് സംസാരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: