രക്ഷാപ്രവർത്തനത്തിന് വേണ്ടി അഗ്നിരക്ഷാസേന വാങ്ങിയ 35 വാഹനങ്ങൾ ഉപയോഗിക്കാൻ സാധിക്കുന്നില്ല. 35 സ്റ്റേഷനുകളിലേക്ക് നൽകിയ ഫസ്റ്റ്റെസ്പോൺസ് വെഹിക്കിളിന്റെ ഹാൻഡ് ബ്രേക്കിംഗിലെ പ്രശ്നമാണ് വാഹനങ്ങൾ ഉപയോഗിക്കാനാകാത്തതിന് കാരണം. നിരവധി സൗകര്യങ്ങൾ ഉള്ളതിനാലാണ് വാഹനം വാങ്ങുന്നത്. എന്നാൽ നിർമാണ കമ്പനി കൈമൽത്തിയതോടെ അഗ്നിരക്ഷാ സേന പെട്ടിരിക്കുകയാണ്. പുതിയതായി വാങ്ങിയ 35 വാഹനങ്ങളിലും ഹാൻഡ് ബ്രേക്ക് ഓൺ ചെയ്യുമ്പോൾ പമ്പ് ഗിയർ ഓൺ ആകുന്നില്ല എന്നതാണ് പ്രശ്നം.
ന്യൂട്രലിൽ ഹാൻഡ് ബ്രേക്കിട്ട് നിർത്തിയിട്ട ശേഷം മാത്രമാണ് രക്ഷാപ്രവർത്തനത്തിനുള്ള മോട്ടോർ ഉൾപ്പെടെ പ്രവർത്തിപ്പിക്കാനാകുക. അല്ലാത്ത പക്ഷം വാഹനം മുന്നോട്ട് ഉരുണ്ട് അപകടം ഉണ്ടാകാനാണ് സാദ്ധ്യത. എഞ്ചിനുള്ളിൽ നിന്നും വൈദ്യുതിയാണ് പമ്പ് പ്രവർത്തിപ്പിച്ച് വെള്ളം ചീറ്റിക്കുന്നത്. 36 ലക്ഷം രൂപ നിരക്കിലാണ് വാഹനം വാങ്ങിയത്. എന്നാൽ എഫ്ആർവി വാഹനത്തിൽ ഹാൻഡ് ബ്രേക്ക് പമ്പിന്റെ കറക്കത്തെയാണ് ബാധിച്ചിരിക്കുന്നത്. ഇതിനാൽ തന്നെ മോട്ടോർ പ്രവർത്തിക്കുന്നില്ല. വെള്ളം ചീറ്റിക്കാൻ സാധിക്കില്ല എന്നതിനാൽ തന്നെ വാഹനം ഉപയോഗിക്കാനാകാത്ത സാഹചര്യത്തിലാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: