കോട്ടയം: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഖാദി മേഖലയ്ക്ക് പുതിയ കുതിപ്പാകുന്നു. ഉത്പാദന മേഖലയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും വന്‍ വളര്‍ച്ചയാണ് കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ പ്രകടമായത്.
ഖാദി വസ്ത്രങ്ങളുടെ ഉത്പാദനത്തില്‍ മൂന്നിരട്ടി വര്‍ധനയാണുള്ളത്. 2014-15 കാലയളവില്‍ 879 കോടിയുടെ ഉത്പാദനം മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ 2022-23 ആയപ്പോഴേക്കും 2,915 കോടി രൂപയുടെ ഖാദി ഉത്പന്നങ്ങളാണ് നിര്‍മിച്ചത്. ഖാദി ഉത്പന്നങ്ങളുടെ വില്പനയിലും വര്ധനഉണ്ടായി. ഒമ്പത് വര്‍ഷത്തിനിടെ ഉണ്ടായത് അഞ്ച് മടങ്ങ് വര്‍ധന. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 5,942 കോടി രൂപയുടെ വില്പനയുമായി പുതിയ നേട്ടം കൈവരിക്കാനായി. 2022-23 വര്‍ഷത്തില്‍ ഖാദി, ഗ്രാമവ്യവസായ ഉത്പന്നങ്ങളുടെ 1,34,000 കോടിയിലധികം രൂപയുടെ റിക്കാര്‍ഡ് വില്പനയാണ് നടന്നത്. മുമ്പിത് 31,000 കോടി രൂപയുടേതായിരുന്നു.
നെയ്ത്തുകാരുടെ കുട്ടികളുടെ നൈപുണ്യ പരിശീലനത്തിന് ടെക്സ്റ്റൈല്‍ സ്ഥാപനങ്ങളില്‍ രണ്ടുലക്ഷം രൂപ വരെ സ്കോളര്‍ഷിപ്പ് നല്കുന്നു. ഒമ്പത് വര്‍ഷത്തിനിടെ 600 ല്‍ അധികം കൈത്തറി ക്ലസ്റ്ററുകള്‍ സ്ഥാപിക്കാനായി. ഈ ക്ലസ്റ്ററുകളിലൂടെ ആയിരക്കണക്കിന് നെയ്ത്തുകാര്‍ക്ക് പരിശീലനം നല്കി.
2013-14 വര്‍ഷത്തില്‍ ഖാദി, ഗ്രാമവ്യവസായ മേഖലയിലെ തൊഴിലവസരങ്ങള്‍ 13,038,444 ആയിരുന്നു. 2022-23ല്‍ 36 ശതമാനം വര്‍ധനയോടെ 17,716,288 ലെത്തി. 2013-14 വര്‍ഷത്തില്‍ ഖാദി, ഗ്രാമ വ്യവസായ മേഖലയില്‍ 5,62,521 പുതിയ തൊഴിലവസരങ്ങളാണ് ഉണ്ടായത്. 2022-23 വര്‍ഷത്തിലിത് 70 ശതമാനം വര്‍ധനയോടെ 9,54,899 ആയി.
കൈത്തറി മേഖലയില്‍ രാജ്യത്ത് 35 ലക്ഷത്തിലധികം നെയ്ത്തുകാര്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ 25 ലക്ഷത്തിലധികം വനിതാകളാണ്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് വലിയ പുരോഗതി കൈവരിക്കാന്‍ സാധിച്ചത്. ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിന് കൈത്തറിയെ സാങ്കേതിക വിദ്യയുമായി സംയോജിപ്പിച്ചുള്ള പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: