കണ്ണൂര്‍: തലശേരി-കുടക് അന്തര്‍സംസ്ഥാന പാതയില്‍ അഴുകിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പതിനെട്ടോ പത്തൊമ്പതോ വയസുള്ള പെണ്‍കുട്ടിയുടെ മൃതദേഹം മടക്കിക്കൂട്ടി പെട്ടിയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. രണ്ടാഴ്ച പഴക്കമുണ്ടെന്നാണു പ്രാഥമിക നിഗമനം. വിരാജ്പേട്ട പൊലീസ് അന്വേഷണം തുടങ്ങി. മാക്കൂട്ടം പെരുമ്പാടി ചുരത്തില്‍ റോഡിനു സമീപമായിരുന്നു മൃതദേഹം ഉപേക്ഷിച്ചത്.
കേരള അതിര്‍ത്തിയായ കൂട്ടുപുഴയില്‍നിന്ന് 17 കി.മീ മാറി ഓട്ടക്കൊല്ലിക്കു സമീപമാണു മൃതദേഹമടങ്ങിയ നീല ബ്രീഫ് കേസ് കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. രണ്ടാഴ്ചയോളം പഴക്കമുള്ള മൃതദേഹം ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ്.
മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. നാലു കഷ്ണങ്ങളായി മുറിച്ച നിലയിലാണ് കണ്ടെത്തിയത്. അമേരിക്കയില്‍നിന്നുള്ള പുതിയ സ്യൂട്ട് കേസിലാണ് മൃതദേഹം ഉണ്ടായിരുന്നത്. ഇതിനൊപ്പമുണ്ടായിരുന്ന ചുരിദാര്‍ സൂചനയായി കണക്കാക്കിയാണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് പൊലീസിന്റെ തീരുമാനം. ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹാവശിഷ്ടങ്ങള്‍ വിരാജ്പേട്ട താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടെത്തിയത്. അതിര്‍ത്തിയായ കണ്ണൂര്‍ ജില്ലയിലെ കൂട്ടപുഴയില്‍ നിന്നു തുടങ്ങുന്ന വനമേഖലയില്‍ നിന്നായതിനാല്‍ കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് കര്‍ണ്ണാടക പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: