കൊച്ചി: കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നിര്‍മ്മിച്ചുനല്‍കിയ വീടുകള്‍ കൈമാറാത്തതില്‍ ഹൈക്കോടതി ഇടപെടുന്നു. ശ്രീസത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് നിര്‍മ്മിച്ചു നല്കിയ വീടുകള്‍ യഥാസമയം കൈമാറാത്തതിനാല്‍ ഇവ ജീര്ണാവസ്ഥയിലായെന്ന ഹര്‍ജിയില്‍ സ്ഥലം സന്ദര്‍ശിച്ച് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ടു നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ദേവന് രാമചന്ദ്രനാണ് ഉത്തരവു നല്‍കിയത്.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കു വേണ്ടി 81 വീടുകളാണ് ശ്രീസത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് നിര്‍മ്മിച്ചത്. ഇവയില്‍ പലതും യഥാ സമയം കൈമാറാത്തതിനാല്‍ ജീര്ണാവസ്ഥയിലാണൈന്നും ഇവ പുന: നിര്‍മ്മിക്കാന്‍ 24 ലക്ഷം രൂപ വേണമെന്നും ഹര്‍ജിക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരിച്ചു. ഇതു സത്യമെങ്കില്‍ അങ്ങേയറ്റം ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് സിംഗിള്‍ബെഞ്ച് അഭിപ്രായപ്പെട്ടു. വീടുകളുടെ സ്ഥിതി എന്താണെന്നും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കു നല്‍കാനായി ഇവ ഏറ്റെടുക്കാന്‍ തയാറാണോയെന്നും കളക്ടര്‍ അറിയിക്കണം. ഏറ്റെടുക്കുന്നില്ലെങ്കില്‍ എന്തുകൊണ്ടാണെന്നും വിശദീകരിക്കണം. ഹര്‍ജി സപ്തംബര്‍ 21 ലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: