ന്യൂദല്‍ഹി: പരമ്പരാഗത കരകൗശലത്തൊഴിലാളികള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ 73ാം പിറന്നാള്‍ ദിനത്തിലാണ് പുതുതായി രൂപകല്പന ചെയ്ത വിശ്വകര്‍മ്മ പദ്ധതിയുടെ ഭാഗമായി നരേന്ദ്രമോദി ധനസഹായം പ്രഖ്യാപിച്ചത്.
ചെറിയൊരു പലിശ മാത്രം ഈടാക്കിയായിരിക്കും വായ്പ നല്‍കുക. ഇതിനായി അഞ്ചു വര്‍ഷത്തേക്ക് 13,000 കോടി രൂപ നീക്കിവെയ്ക്കും. ഈ പദ്ധതി രാജ്യത്തെ 30 ലക്ഷത്തോളം വരുന്ന വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന പരമ്പരാഗത കരകൗശലത്തൊഴിലാളികള്‍ക്ക് പ്രയോജനപ്പെടും.
പരമ്പരാഗത കരകൗശനത്തൊഴിലാളികളില് പാത്രനിര്മ്മാക്കാര്, കൊത്തുവേലകള്‍ ചെയ്യുന്നവര്‍, നെയ്തുകാര്‍, സ്വര്ണ്ണാഭരണപ്പണിക്കാര്, കരുവാന്‍, തുണിയലക്കുകാര്, ക്ഷൗരം ചെയ്യുന്നവര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടും.
ഇവരുടെ ഉല്പന്നങ്ങള് കൂടുതല്‍ ഇടങ്ങളിലേക്ക് എത്തിക്കാനും ഉല്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുമാണ് ഈ വായ്പത്തുക ഉപയോഗപ്പെടുത്തേണ്ടത്.
സാങ്കേതിക വിദ്യ പാരമ്പര്യവുമായി ചേരുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് ലോകം ജി20യുടെ കരകൗശലച്ചന്തയില് കണ്ടു. ലോകനേതാക്കള്‍ക്ക് ഇന്ത്യയിലെ വിശ്വകര്മ്മത്തൊഴിലാളികള് നിര്‍മ്മിച്ച സമ്മാനങ്ങളാണ് നല്‍കിയതെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: