തമിഴ് യൂടൂബ് ചാനലിനുവേണ്ടി നടി സുഹാസിനി തമിഴ്നാട് ബിജെപി അധ്യക്ഷന്‍
കെ അണ്ണാമലൈയുമായി നടത്തിയ അഭിമുഖം
സ്വാഗതം.
നമ്മുടെ ഈ പരിപാടിയുടെ പേര് ഗെയിം ചെയ്ഞ്ചര്‍. അങ്ങയെപ്പോലെ ഗെയിം ചേയ്ഞ്ചറായിട്ടുള്ള വേറെ ആളില്ല. അങ്ങ് നിരവധി തവണ ഗെയിം ചേയ്ഞ്ച് ചെയ്തിട്ടുണ്ട്. ഇത് വളരെ സന്തോഷകരമായ സംഭാഷണമാണ്. വളരെ ഗൗരവതരമായ കാര്യങ്ങളല്ല സംസാരിക്കുന്നത്. അതെല്ലാം ഇവിടെ കൂടിയിരിക്കുന്നവര്‍ ചോദിക്കും.
അങ്ങേക്ക് മൂന്ന് ഡിഗ്രികളുï്. എന്‍ജിനീയറിങ്, ഐഐഎം, സിവില്‍ സര്‍വീസ്. അങ്ങ് ഐഐഎം, സിവില്‍ സര്‍വീസ് പരീക്ഷകള്‍ ഒരേസമയത്താണ് നേരിട്ടത്. എങ്ങനെയാണ് ഇത് കൈകാര്യം ചെയ്തത്. എന്താണിതിന്റെ പ്രാധാന്യം?
എന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതിന് നന്ദി. ഒരു ചെറിയ ഗ്രാമത്തില്‍ നിന്നാണ് എന്റെ ജീവിതം ആരംഭിക്കുന്നത്. എന്റെ മാതാപിതാക്കള്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എനിക്ക് മനസ്സിലാക്കി തന്നിരുന്നു. ഇതെന്നെ ആഴത്തില്‍ സ്വാധീനിച്ചു. എല്ലാം ഈശ്വരന്റെ അനുഗ്രഹമാണ്. എന്‍ജിനീയറിങ് വളരെ യാദൃച്ഛികമായിരുന്നു. 30-40 പേരുള്ള ഒരു ഗ്രാമത്തിലായിരുന്നു എന്റെ ജീവിതം. ഒരു തകരപ്പെട്ടിയും ബക്കറ്റുമായി ഞാനും അച്ഛനും മൂന്നു ബസുകള്‍ മാറിക്കേറിയാണ് കോയമ്പത്തൂരിലെ എന്‍ജിനീയറിങ് കോളജില്‍ എന്റെ ഗ്രാമത്തില്‍ നിന്ന് എത്തുന്നത്. അതൊരു പുതിയ ജീവിതമായിരുന്നു. ഇവിടെ ശരിയാവില്ലെന്ന് ഞാന്‍ അച്ഛനോട് പറഞ്ഞു. അതൊന്നും നോക്കണ്ട, പോയി പഠിക്കാന്‍ അച്ഛന് പറഞ്ഞു. പു
തിയ സാഹചര്യവുമായി യോജിച്ച് പോകുന്നതിന് എന്നെ അധ്യാപകരും സുഹൃത്തുക്കളും ഏറെ സഹായിച്ചു. മൂന്നു വര്‍ഷത്തിനുശേഷം എല്ലാം തിരിച്ചറിയുകയും പുതിയ ജീവിതം ആരംഭിക്കുകയും ചെയ്തു. ഗ്രാമീണ ജീവിതവും നഗരത്തിലെ ജീവിതവുമായി ഞാന്‍ ഇണങ്ങിച്ചേര്‍ന്നു.
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍(ടിസിഎസ്) ജോലി ലഭിക്കുമായിരുന്നെങ്കിലും ഐഐഎമ്മില്‍ പോകുവാനാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്. സാധാരണ ഗ്രാമത്തില്‍ നിന്നുള്ള ഒരു കുട്ടി ഐഐഎമ്മില്‍ ചേരുകയെന്നത് വളരെ അപൂര്‍വ്വമായിരുന്നു. 14.5 ലക്ഷം രൂപ വിദ്യാഭ്യാസ ലോണെടുത്താണ് ഐഐഎമ്മില്‍ ചേരുന്നത്. അപ്പോള്‍ ആരും സിവില്‍ സര്‍വീസ് ആഗ്രഹിക്കില്ല. വിദ്യാഭ്യാസ ലോണ്‍ തിരിച്ചടയ്ക്കുന്നതിനെക്കുറിച്ചായിരിക്കും ചിന്ത. പഠനകാലത്ത് ഉത്തര്‍പ്രദേശിലെ ദാരിദ്ര്യവും പട്ടിണിയും ഞാന്‍ കണ്ടിരുന്നു.
ഞാന്‍ ഐഐഎമ്മില്‍ എംബിഎ ചെയ്യുന്നതോടൊപ്പം സിവില്‍ സര്‍വീസ് ചെയ്യുന്ന കാര്യം അച്ഛനോട് സംസാരിച്ചിരുന്നു. നിനക്ക് എന്താണ് താത്പര്യമെന്നു വച്ചാല്‍ അതനുസരിച്ച് മുന്നോട്ടുപോകാനാണ് അച്ഛന് പറഞ്ഞത്. ഞാനെന്നും പുതിയ വഴികള്‍ പരീക്ഷിച്ചിരുന്നു. ഒന്‍പതര വര്‍ഷം ഞാന്‍ ഐപിഎസില്‍ ഉണ്ടായിരുന്നു. എന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം യാദൃച്ഛികമായിരുന്നു. എല്ലാം ഈശ്വര നിശ്ചയമായിരുന്നു. എനിക്ക് ചുറ്റുമുള്ള ലോകം ഒരുപാട് കാര്യങ്ങള്‍ എന്നെ പഠിപ്പിച്ചു; അതനുസരിച്ച് പ്രവര്‍ത്തിക്കാനും. അക്കാരണങ്ങള്ക്കൊണ്ടാണ് നൂറുകണക്കിന് അഭ്യുദയകാംക്ഷികള്‍ക്കും ബിജെപി പ്രവര്‍ത്തകര്‍ക്കുമൊപ്പം ഇപ്പോള്‍ ഇവിടെയിരിക്കുന്നത്.
ഐഐഎമ്മും സിവില്‍ സര്‍വ്വീസും ഒരുമിച്ച് എങ്ങനെയാണ് കൈകാര്യം ചെയ്തത്?
ലഖ്നൗ ഐഐഎമ്മില്‍ പ്രവേശനം ലഭിക്കാന്‍ എളുപ്പമാണ്. എന്നാല്‍ വിജയിച്ച് പുറത്തുപോകുക വിഷമമേറിയതാണ്. മിടുക്കന്മാര്ക്കാണ് പ്രവേശനം ലഭിക്കുന്നത്. എന്നാല്‍ പത്ത് ശതമാനം പേര് പരാജയപ്പെടുകയാണ് പതിവ്. രണ്ടാം വര്‍ഷം പരീക്ഷാസമയത്തുതന്നെയാണ് സിവില്‍ സര്‍വ്വീസ് മെയിന്‍ പരീക്ഷ വന്നത്. ഉടനെ ഡീനെ കണ്ട് സഹായമഭ്യര്‍ത്ഥിച്ചു. ഇതുവരെ ഇത്തരത്തില്‍ ഒരു കാര്യത്തിന് സഹായം തേടി ആരും തന്നെ സമീപിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു പ്രത്യേക കേസായി എടുത്ത് ഐഐഎം പരീക്ഷ വൈകുന്നേരത്ത് എഴുതുവാനുള്ള സൗകര്യം അദ്ദേഹം ഒരുക്കിത്തന്നു. രാവിലെ സിവില്‍ സര്‍വ്വീസ് പരീക്ഷയും വൈകിട്ട് ഐഐഎം പരീക്ഷയും എഴുതും. അക്കാലത്ത് വളരെ കുറച്ച് സമയം മാത്രമെ രാത്രി ഉറങ്ങുവാന്‍ സാധിച്ചിരുന്നുള്ളൂ. ആ മൂന്നു മാസങ്ങള്‍ ജീവിതത്തില്‍ ഏറെ കഠിനമായിരുന്നു. ഇതെനിക്ക് വലിയ മനക്കരുത്ത് നല്കി. ടാറ്റ സ്റ്റീല്‍സ് ചെയര്മാന് ജെ.ജെ. ഇറാനിയായിരുന്നു ലഖ്നൗ ഐഐഎമ്മിന്റെയും ചെയര്മാന്. അദ്ദേഹവും എന്നെ ഒരുപാട് സഹായിച്ചിരുന്നു. ഞാന്‍ ഐഎഎസ് പരീക്ഷ എഴുതിവരുമ്പോള്‍ എന്റെ ക്ലാസ്മേറ്റ്സ് എനിക്ക് ജൂസും സാന്ഡ്വിച്ചും നല്‍കുമായിരുന്നു. അത് കഴിച്ചിട്ടാണ് ഐഐഎമ്മിലെ പരീക്ഷയ്ക്ക് കയറുന്നത്. അവര്‍ എനിക്കുവേണ്ടി നോട്ട്സ് തയ്യാറാക്കി നല്‍കുകയും ചെയ്യുമായിരുന്നു. ലഖ്നൗ ഐഐഎമ്മിലെ എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി പറയുന്നു.
കോര്‍പ്പറേറ്റ് ലോകത്ത് നിന്നും എന്താണ് താങ്കള്‍ പഠിച്ചത്?
കോര്‍പ്പറേറ്റുകള്‍ ധനം സമാഹരിക്കുന്നതോടൊപ്പം കമ്പനിയും രാജ്യവും വികസിപ്പിക്കുന്നു. ഒപ്പം തൊഴില്‍ അവസരങ്ങളും ഒരുക്കുന്നു. എനിക്ക് സന്തോഷം നല്‍കുന്നത് എന്താണോ അത് ചെയ്യാനാണ് ചെറുപ്പം മുതല്‍ എപ്പോഴും ഇഷ്ടപ്പെട്ടിരുന്നത്. കോര്‍പ്പറേറ്റ് ജീവിതം എന്നെ സംബന്ധിച്ചിടത്തോളം ഗ്ലാമറസ് ആയിരുന്നില്ല. എന്റെ ജീവിതം എങ്ങോട്ടാണ് പോകുന്നത്, ആരുടെ ഒപ്പമാണ് എന്നത് സംബന്ധിച്ച് എന്നെത്തന്നെ ഞാന്‍ ചോദ്യം ചെയ്തിരുന്നു. ഈ രാജ്യത്തെ ജനങ്ങള്‍ക്കൊപ്പം മുന്നോട്ടുപോകുവാനാണ് എപ്പോഴും ആഗ്രഹിച്ചിരുന്നത്. ഞാന്‍ കോര്‍പ്പറേറ്റിനെ വെറുക്കുന്നയാളല്ല. ധാരാളം സുഹൃത്തുക്കള്‍ എനിക്കവിടെയുണ്ട്. എന്നാല്‍ എന്റെ ജീവിതത്തില്‍ ഒരു ലാഭനഷ്ടക്കണക്കില്ല. അതിനനുസരിച്ചല്ല പ്രൊഫഷന് തെരഞ്ഞെടുക്കുന്നത്. ഇന്ന് ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഫലം ലഭിക്കുന്നതിനായി അഞ്ചുവര്‍ഷം കാത്തിരിക്കുന്നതിനായി ഞാന്‍ തയ്യാറെടുത്തിട്ടുണ്ട്. ഒരു നിമിത്തമെന്നോണം സിവില്‍ സര്‍വ്വീസ് തെരഞ്ഞെടുത്തു. ദാരിദ്ര്യവും പട്ടിണിയും കണ്ട ഉത്തര്‍ പ്രദേശ് തന്നെ എനിക്ക് സിവില്‍ സര്‍വ്വീസും നല്കി.
താങ്കളുടെ അച്ഛന് പറഞ്ഞിട്ടുണ്ടല്ലോ താങ്കള്‍ എപ്പോഴും ഒരു റിബലാണെന്ന്. ഐപിഎസ് ട്രെയിനിങ്ങില്‍ കുതിര സവാരിയെ ചോദ്യം ചെയ്തതായി പറയുന്നു. അത് ശരിയാണോ. ബ്രിട്ടീഷ് കാലഘട്ടത്തിലെ കുതിര ഇപ്പോള്‍ ആവശ്യമുേണ്ടാ. അവിടെയും റിബലായിരുന്നോ?
ദേശീയ പോലീസ് അക്കാദമിയില്‍ 150 കുതിരകളുണ്ട്. ഐപിഎസ് ട്രെയിനികള്‍ കുതിരകളുടെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നു. എല്ലാവരോടും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എല്ലാവര്ക്കും ഇക്കാര്യത്തില്‍ പേടിയുണ്ടായിരുന്നു. ഈ ബ്രിട്ടീഷ് രീതി തുടരുന്നതിനെന്തിനെന്ന് എല്ലാവരും ചോദിച്ചിരുന്നു. ഒരു കുതിരയെ മെരുക്കുകയെന്നത് കഠിനമായ ജോലിയാണ്. നിങ്ങള്‍ക്കൊരു കുതിരയെ മെരുക്കാന്‍ സാധിച്ചാല്‍ നിങ്ങള്ക്കെല്ലാറ്റിനെയും നിയന്ത്രിക്കാനാകുമെന്നാണ് പരിശീലകന് ഞങ്ങളോട് പറഞ്ഞത്. മണിരത്നത്തിന്റെ പൊന്നിയന്‍ സിനിമയില്‍ എത്ര ബുദ്ധിമുട്ടിയാണ് കുതിരകളുടെ ഷോട്ട് എടുക്കുന്നതെന്ന് നമ്മള് കണ്ടതാണ്. മെഴ്സിഡസ് ബെന്‍സ് കാര്‍ പോലെയാണ് കുതിര. തിടുക്കത്തില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. നമ്മള് അതിനെ നിയന്ത്രിക്കുമ്പോള്‍ വേദനിക്കുന്നുണ്ട്. കുതിരയുടെ തലയില്‍ 72 പോയന്റുകളുണ്ട്. തലച്ചോറ്, കണ്ണുകള്‍, ചെവികള്‍, വായ എന്നിവയെല്ലാമുണ്ട്. നയത്തില്‍ കുതിരയെ മനോഹരമായി കൈകാര്യം ചെയ്യാം.
ഒരു ടോങ് കപ്പ് മത്സരത്തില്‍ എട്ടില്‍ ഒരാളാണ് ഞാന്‍. കുതിരകളെക്കുറിച്ച് പഠിച്ച് അവയെ ഇണക്കി ഏറ്റവും നല്ലത് ഏതെന്ന് കെണ്ടത്തി അവയുമായി ചാടണം. നിങ്ങള്‍ക്ക് കുതിരകളെ സാഹസികമായി ഉപയോഗിക്കാം. എന്നാല്‍ അവയെ എങ്ങനെ നിയന്ത്രിക്കാമെന്ന് പഠിച്ചിരിക്കണം. ഒരു കുതിരയെ നിങ്ങള്‍ക്ക് നന്നായി കൈകാര്യം ചെയ്യാന്‍ സാധിച്ചാല്‍ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുവാന്‍ സാധിക്കുമെന്നാണ് പറയുന്നത്. ഇതിനൊരു വര്‍ഷം വേണ്ടിവരും. നിരവധി തവണ കുതിരപ്പുറത്തുനിന്നും വീണ് പരിക്കേറ്റിട്ടുണ്ട്. പുറം എല്ലിന് പരിക്കേറ്റ് ആശുപത്രിയിലായിട്ടുണ്ട്. ഹെര്‍ണിയയും പിടിപ്പെട്ടിട്ടുണ്ട്. കുതിരപ്പുറത്ത് നിന്നുള്ള ചാട്ടംമൂലമാണ് ഹെര്‍ണിയ ഓപ്പറേഷന് വേണ്ടി വന്നത്. ഞാന്‍ പിന്നീട് ഭയപ്പെട്ടില്ല. അതേ കുതിരയുടെ അടുത്തുതന്നെ ചെന്നു. മഹാരാജ എന്നായിരുന്നു എന്റെ കുതിരയുടെ പേര്. കരിമ്പ് കൊണ്ടുവരുന്നതിന് രാത്രി ഏഴിന് ഉപയോഗിച്ചിരുന്നു. ക്ലാസിനു ശേഷം കുതിരയുമായി ഇണങ്ങുവാനാണ് ശ്രമിച്ചിരുന്നത്. കുതിരയുമായി സൗഹൃദത്തിലായി. കുതിരപ്പുറത്ത് കയറല്‍ ഒരു വെല്ലുവിളിയായി അവശേഷിച്ചു. എന്നെ എടുത്തെറിഞ്ഞ കുതിരയുമായി തന്നെ സവാരി നടത്തി. ആ മത്സരത്തിലെ മികച്ച റൈഡര്‍ ആന്ധ്രാ കേഡര്‍ ഐപിഎസ് ഓഫീസറായിരുന്ന വെങ്കിടേഷ് ആയിരുന്നു. കുതിരയുമായി ബന്ധപ്പെട്ട് ഒരുപാട് ഓര്‍മ്മകളുണ്ട്.
ഇനി നമുക്ക് അടുത്ത ചാട്ടത്തിലേക്ക് കടക്കാം. ബഞ്ചി ജമ്പിങ് നിങ്ങളുടെ ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവായിരുന്നു. അതില്‍ ഭയപ്പെട്ടിരുന്നോ. എന്തായിരുന്നു അപ്പോഴത്തെ മാനസികാവസ്ഥ?
എല്ലാ പോലീസ് പരിശീലനങ്ങളും ഭയനിവാരണമാണ് നല്‍കുന്നത്. ഭയം ശരീരത്തില്‍ നിന്നും വിട്ടകലണം. ബഞ്ചി ജമ്പിങ് ഉത്തരാഖണ്ഡിലെ ഋഷികേശിലായിരുന്നു. 800 മുതല്‍ 900 അടി വരെയാണിത്. ചിലര്‍ വീണു. ഉറുമ്പുകളെപോലെ വീണേക്കാം. നിരവധിപേര്‍ പുറകിലായി. ഇന്നിത് നിങ്ങള്‍ക്ക് ചെയ്യാനാകുന്നില്ലെങ്കില്‍ ജീവിതത്തില്‍ വിജയിക്കാനാകില്ലെന്നാണ് ഇപ്പോള്‍ കര്‍ണാടകയില്‍ ഐപിഎസ് ഓഫീസറായ പരിശീലകന് വിപുല്‍ കുമാര്‍ പറഞ്ഞത്. ഇതില്‍ പങ്കാളിയായാല്‍ ക്രമസമാധാനനില നിയന്ത്രിക്കാന്‍ നിങ്ങളെ അത് സഹായിക്കും. അക്രമാസക്തമായ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ നിങ്ങള്‍ ധൈര്യത്തോടെ നേരിടേണ്ടതുണ്ട്. നിങ്ങള്‍ ഇതില്‍ നിന്നും പിന്മാറിയാല് സഹപ്രവര്‍ത്തകര്‍ നിങ്ങളൊരു ഭീരുവായി കരുതും. ബഞ്ചി ജമ്പിന് ശേഷം ഞാനൊരു പുതിയ മനുഷ്യനായി മാറി. അതുപോലെ പാരച്യൂട്ടില്‍ നിന്നും ചാടാന്‍ എനിക്കൊരു അവസരം ലഭിച്ചു. കുതിര സവാരി, ബഞ്ചി ജമ്പിങ്, റോക്ക് ക്ലൈമ്പിങ്, ഫയറിങ് എന്നിവ നമ്മുടെ ഭയത്തെ ഇല്ലാതാക്കും. ഫയറിങ് നിങ്ങളില്‍ വിശ്വാസമുണ്ടാക്കും. ഡമ്മി ബുള്ളറ്റാണെങ്കിലും നിങ്ങളുടെ പുറകില്‍ നില്ക്കുന്നയാള് വീഴ്ച വരുത്തിയാല്‍ ആ ബുള്ളറ്റ് നിങ്ങളുടെ തലയില്‍ അടിച്ചുകൊള്ളും. അതാണ് പോലീസിലെയും സൈന്യത്തിലെയും ടീം വര്‍ക്ക്. ഐപിഎസ് പരിശീലനത്തില്‍ 5000 മുതല്‍ 6000 ബുള്ളറ്റുകള്‍ ഉപയോഗിച്ച് വെടിവയ്ക്കും. ഇത് കഴിയുമ്പോള്‍ നിങ്ങള്‍ നല്ലൊരു ഐപിഎസ് ഓഫീസറായി മാറിയിരിക്കും.
ദല്‍ഹിയിലും ലഖ്നൗവിലും വച്ച് ഭാഷ പ്രശ്നമായിരുന്നോ. തമിഴ് സംസാരിക്കുന്നവരെ കാണുമ്പോള്‍ സന്തോഷം തോന്നിയിരുന്നോ. ഒരു മഹേഷ് ദല്‍ഹിയില്‍ സഹായിച്ചിരുന്നതായി കേള്‍ക്കുന്നു?
ഐഐഎമ്മില്‍ ഞാനുള്‍പ്പെടെ ഉത്തരേന്ത്യാ/ ദക്ഷിണേന്ത്യാ പ്രശ്നമുണ്ടായിരുന്നു. ചപ്പാത്തി മാത്രം എന്തുകൊണ്ട് ലഭിക്കുന്നു. മസാലദോശയില്ല, ഇഡ്ഢലി ഇല്ല. എന്താണ് ചപ്പാത്തി മാത്രം? കാമ്പസ് ഉത്തരേന്ത്യാ/ദക്ഷിണേന്ത്യാ എന്നിങ്ങനെ വിഭജിക്കപ്പെട്ടു. പ്രശ്നമുണ്ടാക്കി മെസ് സെക്രട്ടറിയെ മാറ്റി, പുതിയ മെസ് സെക്രട്ടറിയെ ഞങ്ങള്‍ വയ്ക്കുകയും അദ്ദേഹത്തിന് വോട്ട് ചെയ്യുകയുമുണ്ടായി. തികച്ചും രാഷ്ട്രീയപരമായിരുന്നു അത്. ഒരു മസാലദോശയ്ക്ക് വേണ്ടി ഞങ്ങള്‍ വാദിക്കുകയും വിജയിക്കുകയും ചെയ്തു. ചെന്നൈയില്‍ നിന്നും ഇതിനായി ഒരു പാചകക്കാരനെ കൊണ്ടുവന്നു. അതിനുശേഷം എല്ലാ ഞായറാഴ്ചകളിലും മസാലദോശ ലഭിക്കുമായിരുന്നു. അല്‍പ്പം പക്വതയും പ്രായവും വന്നപ്പോള്‍ തമിഴിനോട് മാത്രമുള്ള എന്റെ ആവേശം കുറഞ്ഞു. പ്രത്യേകിച്ച് ഐപിഎസ് പരിശീലനത്തില്‍. മൊത്തം ഭാരതത്തെക്കുറിച്ചായി ചിന്ത. വടക്ക് തെക്ക് വിഭജനമില്ല. ഭാഷാ വേലിക്കെട്ടുകളും തകര്‍ന്നു. ഹിന്ദി വെള്ളം പോലെ അറിയാത്തതിനാല്‍ വിമാനത്താവളത്തില്‍ നിന്നും ഐഐഎം കാമ്പസിലേക്കുള്ള യാത്രകളില്‍ 200 രൂപ നല്കേണ്ടിടത്ത് 620 നല്‍കേണ്ടി വന്നു. അപ്പോഴും ഭാഷ അറിയില്ലായിരുന്നു. പതുക്കെ വ്യത്യാസം വന്നു. നല്ലൊരു സുഹൃത്തായ ചെന്നൈക്കാരനായ ഡോ. മഹേഷ് ഭാഷ ശരിയാകുന്നതിനായി ഒരു പുസ്തകം തന്നു. അദ്ദേഹം എല്ലാ തരത്തിലും ആത്മവിശ്വാസം പകര്‍ന്നു. ദൈവം ആഗ്രഹിക്കുന്നത് താങ്കളൊരു ഡോക്ടറാവണമെന്നാണ്, ഒരു ഐഎഎസ് ഓഫീസറാകണമെന്നല്ലായെന്ന് ഞാനദ്ദേഹത്തോട് പറഞ്ഞു. പക്ഷേ അത് വിജയിച്ചില്ല. ലഖ്നൗ ഐഐഎമ്മും ഐപിഎസ് പരിശീലനവും എന്നെ ഒരു പുതിയ ഒരു മനുഷ്യനാക്കി മാറ്റി.
2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയില്‍ ഇന്റേണ്‍ഷിപ്പ് നടത്തി. എന്തായിരുന്നു അനുഭവം?
എന്റെ എംബിഎ പ്രോജക്ടിന്റെ ഭാഗമായി തമിഴ്നാട്ടിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലാണ് ഇന്റേണ്‍ഷിപ്പ് നടത്തിയത്. അത്തരത്തിലുള്ള ഇന്റേണ്‍ഷിപ്പ് ഐഐഎം അനുവദിക്കാറില്ലായിരുന്നു. എന്നാല്‍ നിയമങ്ങള്‍ മാറ്റുകയായിരുന്നു. വീണ്ടും മാനേജിങ് ട്രസ്റ്റിയും ടാറ്റ സണ്‍സ് ചെയര്‍മാനുമായ ജെ.ജെ. ഇറാനി സഹായിച്ചു. നടന് ക്യാപ്റ്റന്‍ വിജയകാന്തിന്റെ ഡിഎംഡികെ പാര്‍ട്ടിയില്‍ പട്ടുണി രാമചന്ദ്രന് മുഖേനയാണ് ഇന്റേണ്‍ഷിപ്പ് ചെയ്തത്. പുതിയ പാര്‍ട്ടി അദ്ദേഹം രൂപീകരിച്ചിരുന്നതേയുള്ളൂ. എന്റെ ജീവിതത്തില്‍ എപ്പോഴും പരീക്ഷണങ്ങളായിരുന്നു. എനിക്കെതിരെ കുരയ്ക്കുന്നവരെ എനിക്ക് ഭയമില്ല. പുതിയ പാര്‍ട്ടി വളരെ വ്യത്യസ്തമായിരുന്നു. വിജയ് കാന്തിന്റെ ഒപ്പം പോവുകയും, തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു.
ഇന്റേണ്‍ഷിപ്പിന് ശേഷം ഞാന്‍ വിചാരിച്ചു രാഷ്ട്രീയത്തിലേക്ക് ഒരിക്കലും വരരുതെന്ന്. രാഷ്ട്രീയത്തെ മണിപവറും മസ്സില് പവറുമാണ് നയിക്കുന്നത്. അതാണ് സിവില്‍ സര്‍വീസിലേക്ക് നയിച്ചത്. ഐഐഎമ്മിന് ശേഷം രാഷ്ട്രീയം ഞാന്‍ തെരഞ്ഞെടുത്തേനെ. എന്നാല്‍ ഇന്റേണ്‍ഷിപ്പ് എന്നില്‍ മാറ്റമുണ്ടാക്കി. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് കൂടുതല്‍ പ്രവര്‍ത്തന പരിചയവും ആഴത്തിലുള്ള അറിവും പക്വതയും ആവശ്യമാണെന്ന് എനിക്ക് മനസ്സിലായി. പിന്നീട് രാഷ്ട്രീയത്തിലേക്ക് വരാമെന്ന് തീരുമാനിച്ചു. എന്നാല്‍ ഐപിഎസിന് ശേഷം എന്നില്‍ നിന്നും ഈ ചിന്ത മാറി.
ആ പ്രായത്തില്‍(24)ഒരു എംബിഎ വിദ്യാര്‍ഥി ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ഇന്റേണ്‍ഷിപ്പ് നടത്തുക, അത്തരത്തില്‍ അസാധാരണമായ ഒരു പരീക്ഷണം ആരും നടത്തുമായിരുന്നില്ല. ആ പ്രായത്തില്‍ ആണ്‍കുട്ടികള്‍ ചിന്തിക്കുക ഏത് സിനിമ കാണണം, ഏത് ആപ്പ് ക്രിയേറ്റ് ചെയ്യണം, എത്ര പണം ഉരണ്ടാക്കണം എന്നൊക്കെയാണ്. കുറച്ചുപേര്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന് പിന്നാലെയായിരിക്കും. ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ഇന്റേണ്‍ഷിപ്പ് നടത്തിയെന്നത് ആശ്ചര്യമാണ്. അഭിനന്ദനങ്ങള്‍. താങ്കളുടെ പോലീസ് സര്‍വ്വീസില്‍ സഹപ്രവര്‍ത്തകര്‍ക്ക് ഒരുപാട് ആനുകൂല്യങ്ങള്‍ നല്‍കിയതായി കേള്‍ക്കുന്നു. 30 ദിവസത്തില്‍ ഒരു ദിവസം ലീവനുവദിക്കുക. എന്തായിരുന്നു അവരുടെ പ്രതികരണം?
ഇരുപത് വര്‍ഷത്തില്‍ കൂടുതല്‍ ഒരേ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്തവരുരണ്ട്. ആ മേഖലയെക്കുറിച്ച് അവര്‍ക്ക് വലിയ അറിവായിരിക്കും. ആ മേഖലയിലെ എല്ലാ കാര്യങ്ങളും അവര്‍ക്ക് അറിയാമായിരിക്കും. റൈറ്ററോ, സ്പെഷ്യല്‍ ബ്രാഞ്ചോ ആയിരിക്കും അവര്‍. ഞാനൊരാളോട് ചോദിച്ചു, നിങ്ങള്‍ ലീവെടുക്കുന്നില്ലേയെന്ന്. 13-14 വര്‍ഷമായിട്ട് ലീവെടുത്തിട്ടില്ലെന്നാണ് അയാള്‍ പറഞ്ഞത്. ഞാന്‍ എഎസ്പി ആയിരിക്കുമ്പോള്‍ ഏഴ് സ്റ്റേഷനുകള്‍ എനിക്ക് കീഴിലായിരുന്നു. ആ പോലീസുകാരനോട് കുടുംബത്തെക്കുറിച്ച് ചോദിച്ചു. ഭാര്യ എല്ലാ കാര്യങ്ങളും നോക്കുന്നുരെണ്ടന്നാണ് പറഞ്ഞത്. അതുകൊരണ്ട് കുടുംബത്തെക്കുറിച്ച് ഭയപ്പെടേരണ്ടതില്ലത്രേ. ഇത് നിങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണെന്ന് ഞാന്‍ ആ പോലീസുകാരനോട് പറഞ്ഞു. അച്ഛന്/ഭര്‍ത്താവ്/ഒക്കെ പഴയകാര്യം. എന്തുകൊരണ്ടാണ് മറ്റ് കടമകള്‍ പൂര്‍ത്തിയാക്കാത്തത്? എന്നോട് ഇത്തരത്തില്‍ ആരും ചോദിച്ചിട്ടില്ലായെന്നാണ് അയാള്‍ പറഞ്ഞത്. നമ്മുടെ ഓഫീസേഴ്സ് ഡ്യൂട്ടി അച്ചടക്കത്തെക്കുറിച്ച് മാത്രമേ പറയുകയുള്ളൂ. ആഴ്ചയിലൊരിക്കല്‍ ഒരു ലീവ് എല്ലാവരും എടുത്തിരിക്കണമെന്ന് ഞാന്‍ ഉത്തരവിറക്കി. ആറു ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം ഒരു ദിവസം ഓഫ്. ഇങ്ങനെ ആരും നടപ്പിലാക്കിയിരുന്നില്ല. ക്രമസമാധാന പ്രശ്നം, വിഐപി സന്ദര്‍ശനം തുടങ്ങിയ കാര്യങ്ങള്‍ അയാള്‍ പറഞ്ഞു. പോലീസുകാര്‍ക്ക് ലീവ് നല്‍കിയില്ലെങ്കില്‍ സബ് ഇന്‍സ്പെക്ടര്‍ക്ക് ലീവ് നല്‍കില്ലെന്ന് ഞാന്‍ പറഞ്ഞു. സന്തോഷത്തോടെയല്ലെങ്കിലും എന്റെ ഉത്തരവ് നടപ്പാക്കി. ഒരിക്കല്‍ ഒരു പോലീസുകാരനെ ടീ ഷര്‍ട്ട് ധരിച്ച് സ്റ്റേഷനില്‍ കരണ്ടു. വീട്ടിലിരിക്കുമ്പോള്‍ ബോറടിക്കുന്നതുകൊരണ്ടാണ് വന്നതെന്നാണ് അയാള്‍ പറഞ്ഞത്. ഏഴു ദിവസവും ജോലി ചെയ്താല്‍ പൊതുജനങ്ങളോട് നിങ്ങള്‍ക്ക് ദേഷ്യമുരണ്ടാകും. എന്നാല്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചാല്‍ നിങ്ങളുടെ ദേഷ്യമെല്ലാം മാറും. നിങ്ങള്‍ക്ക് അവധി ലഭിച്ചാല്‍ മാത്രമെ പൊതുജനങ്ങളോട് നന്നായി പെരുമാറുവാന്‍ സാധിക്കുകയുള്ളൂ. അല്ലെങ്കില്‍ നിങ്ങള്‍ മോശമായിട്ടായിരിക്കും പൊതുജനങ്ങളോട് പെരുമാറുക.
ചിക്കമംഗുളൂരുവില് എസ്പിയായിരിക്കുമ്പോള്‍ ഒരു പോലീസുകാരന് പൊതുജനമധ്യത്തില്‍ തന്റെ ഭാര്യയെ മര്‍ദ്ദിച്ചു. ഞാനയാളെ സസ്പെന്‍ഡ് ചെയ്തു. അടുത്ത ദിവസം ആയാള്‍ മദ്യപിച്ച് എന്റെ ഓഫീസിലെത്തി ഭീഷണിപ്പെടുത്തി. ഞാന്‍ പോകുമ്പോള്‍ എന്നെ ആക്രമിക്കുമെന്ന് പറഞ്ഞു. ഞാനയളോട് ഇരിക്കാന്‍ പറഞ്ഞു. ആദ്യം ഇരുന്നില്ല. പി
ന്നീട് ആജ്ഞാപിച്ചപ്പോള്‍ ഇരുന്നു. എന്താണ് പ്രശ്നമെന്ന് ചോദിച്ചു. അരമണിക്കൂര്‍ ഇരുന്ന് രണ്ടു മൂന്ന് ചായ കഴിച്ചശേഷം പറയാന്‍ തുടങ്ങി. വിവിധ സ്ഥലങ്ങളില്‍ 18000 രൂപ ശമ്പളത്തില്‍ ഭാര്യയും മക്കളുമായി ജോലി ചെയ്യുന്നത്. വീട് അകലെയാണ്. ആറ് സസ്പെന്ഷന് ലഭിച്ചിരുന്നു. ഇങ്ങനെ പോലീസുകാരന് കുടുംബ ജീവിതം നയിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. അതുകൊരണ്ടാണ് ഞാന്‍ ഒരു ദിവസം ലീവ് നിര്‍ബന്ധമാക്കിയത്. അഞ്ചു കിലോ തൂക്കം നിങ്ങള്‍ കുറയ്ക്കുകയാണെങ്കില്‍ നിങ്ങളുടെ വീടിനടുത്ത് പോസ്റ്റിങ് നല്‍കാമെന്നും ഞാന്‍ പറഞ്ഞു. ഡിജിപി എന്നെ വിളിച്ച് വഴക്കുപറഞ്ഞു. അത്തരത്തില്‍ പരീക്ഷണം നടത്തുന്നതിന് മുന്‍പ് അനുവാദം വാങ്ങണമെന്ന് പറഞ്ഞു. ഇത് സംബന്ധിച്ച് രാജ്യത്ത് എന്ത് നിയമമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. പിന്നീട് എന്റെ ആശയം രാജ്യത്തെങ്ങുമുള്ള പോലീസ് സേനകളില്‍ പ്രശംസിക്കപ്പെട്ടു. എസ്പി കര്ക്കശക്കാരനായിരിക്കണമെന്നും, ഒരു കാര്യത്തിലും പോലീസുകാരെ സഹായിക്കരുതെന്നും പറഞ്ഞ് ഡിജിപി വഴക്ക് പറഞ്ഞു.
ചിക്കമംഗളൂര്‍ ജില്ലയിലെ 1800 പോലീസുകാരില്‍ 480 പേര് ഭാരം കുറയ്ക്കാനായി രജിസ്റ്റര്‍ ചെയ്തു. മൂന്നുമാസത്തെ സമയം അവര്‍ക്ക് നല്കി. ആദ്യ ദിവസം മുതല്‍ 90 ദിവസത്തിനുള്ളില്‍ എന്റെ പിഎ ഭാരം കുറച്ചു. മാഡം, താങ്കള്‍ക്ക് വിശ്വസിക്കാനാവില്ല. 100 പോലീസുകാര്‍ അഞ്ചു കിലോ കുറച്ചു. മറ്റുള്ളവര്‍ രരണ്ടും മുന്നും കിലോ വച്ച് കുറച്ചു. മുനുഷ്യരെ മനുഷ്യരായി പരിഗണിക്കണമെന്ന് ഞാന്‍ വിചാരിക്കുന്നു. അങ്ങനെയായാല്‍ ലോകം നന്നാവും. അധികാരമോ സ്ഥാനമോ ഒന്നും ആവശ്യമില്ല. എന്റെ പോലീസ് ജീവിതത്തില്‍ ഇത്തരത്തില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തിയിരുന്നു.
ബെംഗളൂരുവില്‍ ഞാന്‍ ഡിസിപിയായിരിക്കുമ്പോള്‍ പോലീസുകാരോട് പറഞ്ഞത് എന്നെ ഒരു ഐപിഎസ് ഓഫീസറായോ ഡിസിപിയായോ കാണണ്ട, ഒരു സുഹൃത്തായി കണ്ടാല്‍ മതിയെന്നാണ്. അണ്ണാമലൈയെ ഒരു സഹോദരനായി കണ്ടാല്‍ മതിയെന്നാണ്. ബെംഗളൂരുവിലെ ഒരു പോലീസ് സ്റ്റേഷനിലെ 72 പോലീസുകാരെ സ്ഥലം മാറ്റിക്കൊരണ്ട് ഒരു ചരിത്രം സൃഷ്ടിച്ചു. ഭാരതത്തില്‍ ആദ്യമായിരുന്നു ഇത്രയും പോലീസുകാരെ ഒരുമിച്ച് സ്ഥലം മാറ്റുന്നത്. ഒരു പരാതിയുമായി വന്ന സ്ത്രീയെ പോലീസുകാര്‍ മര്‍ദ്ദിച്ചു. ഒരു പോലീസ് സ്റ്റേഷന് ഏറ്റവും സുരക്ഷിത സ്ഥലമായിരിക്കണം. സ്ത്രീകളോട് ബഹുമാനത്തോടെ പ്രവര്‍ത്തിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കും. സ്ഥലംമാറ്റംമൂലം ഒരു ഹെഡ്കോണ്‍സ്റ്റബിള്‍ ഹൃദയാഘാതം മൂലം മരിച്ചു. പോലീസുകാര്‍ക്ക് സ്നേഹവും പരിഗണനയും നല്‍കും. എന്നാല്‍ അവര്‍ ലക്ഷ്മണരേഖ കടന്നാല്‍ ശിക്ഷിക്കപ്പെടും.
താങ്കളുടെ കാലഘട്ടത്തില്‍ ഒരു പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. അവരുടെ അമ്മ കരഞ്ഞുകൊരണ്ട് വന്ന് തന്റെ മോളുടെ ജീവന് തിരിച്ചുതരുവാന്‍ സാധിക്കുമോയെന്ന് ചോദിച്ചു. ഇതെങ്ങനെയാണ് മാനസികമായി താങ്കള്‍ക്ക് അനുഭവപ്പെട്ടത്?
എന്റെ പോലീസ് കരിയറിലുരണ്ടായ ആദ്യത്തെ കൊലപാതകം എനിക്കൊരിക്കലും മറക്കാനാവില്ല. തന്റെ സര്വീസിലുരണ്ടായ ആദ്യത്തെ റോഡപകടവും എന്റെ മനസ്സില്‍ ഇപ്പോഴുമുരണ്ട്. അച്ഛനും അമ്മയും കരയുകയായിരുന്നു. യൂണിഫോമില്‍ നില്ക്കുന്ന എന്റെയടുത്ത് വന്ന് കരഞ്ഞുകൊരണ്ട് അച്ഛന് പറഞ്ഞു. നിങ്ങളൊരു മനുഷ്യനല്ലേ, ഇതു പോലുള്ള സംഭവങ്ങള്‍ക്കെതിരെ പ്രതികരിക്കണമെന്ന്. ഞാന്‍ വളരെ ഇമോഷണലായിരുന്നു. എനിക്ക് വീട്ടിലെത്തിയിട്ടും ഒന്നും കഴിക്കാനായില്ല. ഗ്രാമീണ മേഖലയില്‍ പു
തുതായി വിവാഹിതയായ പെണ്‍കുട്ടി മണ്ണെണ്ണ ഒഴിച്ച് കൊല്ലപ്പെട്ടു. അതെന്നെ വല്ലാതെ ബാധിച്ചു. ജീവനുമായി മല്ലടിക്കുന്ന ആ പെണ്‍കുട്ടിയെ വാഴയിലയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ഒരു പ്രത്യേക കേസായിരുന്നു അത്.
പത്തില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിക്ക് സ്കൂളില്‍ പോകുവാനും തിരിച്ചുവരുവാനും സുരക്ഷ ഉറപ്പു നല്‍കണം. ആ ഒരു പ്രത്യേക കേസില്‍ ഒന്നര മണിക്കൂര്‍ വൈകിയാണ് പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചത്. മൂന്നുമണിക്കൂറുകള്ക്കുശേഷമാണ് മൃതദേഹം കരണ്ടുകിട്ടിയത്. ബലാത്സംഗം ചെയ്ത് കൊല്ലുകയായിരുന്നു. പൊതുജനം രോഷാകുലരായി പോലീസിനെ ആക്രമിച്ചു. മൂന്നു ദിവസത്തിനുള്ളില്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്തു. അതിനുശേഷം ഞാനവരുടെ വീട്ടില്‍ പോയി അപ്പോള്‍ അമ്മ പറഞ്ഞു ഇത്രയും പെട്ടെന്ന് പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് വിചാരിച്ചില്ലായെന്ന്. ശിക്ഷയെക്കുറിച്ച് ഞാന്‍ ശ്രദ്ധിക്കുന്നില്ല. എന്റെ മകളെ തിരിച്ചുതരുവാന്‍ സാധിക്കുമോയെന്നേ എനിക്കറിയോരണ്ടതുള്ളൂ. അമ്മയുടെ ശരിയായ ചോദ്യമായിരുന്നു അത്. കര്‍ണാടക ഉഡുപ്പിയിലെ ആ സ്കൂളില്‍ മരിച്ച പെണ്‍കുട്ടിയുടെ സ്മരണക്കായി ഞാനൊരു അവാര്‍ഡ് സ്പോണ്സര് ചെയ്തു. പത്താം ക്ലാസില്‍ ഒന്നാം സ്ഥാനം കിട്ടിയ പെണ്കുട്ടികള്ക്കായിരുന്നു അവാര്‍ഡ്. കഴിഞ്ഞ പത്തുവര്‍ഷമായി ഇത് നടന്നുവരുന്നു. ആ അമ്മയുടെ ചോദ്യത്തിന് എനിക്ക് ഉത്തരമുരണ്ടായിരുന്നില്ല. എങ്ങനെയാണ് ആയിരങ്ങള്‍ക്ക് പോലീസിന് സുരക്ഷ നല്കാന് സാധിക്കുക. മൂന്ന് കമ്പ്യൂട്ടറുകളെ സ്കൂളില്‍ ഉരണ്ടായിരുന്നുള്ളൂ. 6, 6.30 നെ പെണ്‍കുട്ടിക്ക് അവസരം ലഭിച്ചിരുന്നുള്ളൂ. കൂട്ടുകാരികളെല്ലാം പോയിരുന്നു. ഒറ്റയ്ക്കായി പെണ്‍കുട്ടി. അങ്ങനെയാണ് ദുരന്തുമുരണ്ടാത്. ആ ദുരന്തം എന്നെ വല്ലാതെ ബാധിച്ചിരുന്നു.
മൊഴിമാറ്റം-
എസ്. ചന്ദ്രശേഖര്‍/
എന്‍.പി. സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: