തിരുവനന്തപുരം: സംസ്ഥാനത്തെ ബാംബു തൊഴിലാളികളുടെ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു.
അഞ്ചു ലക്ഷത്തോളം വരുന്ന ബാംബു തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കാന്‍ പദ്ധതികളാവിഷ്കരിക്കണം. ബാംബു കോര്‍പറേഷന്റെ ഇരുപതിലധികം വരുന്ന സബ് ഡിപ്പോകള്‍ അടച്ചു പൂട്ടിയിട്ട് അഞ്ചു വര്‍ഷത്തോളമായി. വ്യവസായ വകുപ്പിന്റെയും ബാംബു കോര്‍പ്പറേഷന്റെയും പിടിപ്പുകേടാണ് ഈ പ്രതിസന്ധിക്കു കാരണം. വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് പകരം പുതിയ നിയമനം നടത്തിയിട്ടില്ല. ഉദ്യോഗ ലോബി വ്യവസായ വകുപ്പിലെ ഉന്നതരുടെ ഒത്താശയോടു കൂടി സ്വകാര്യ തോട്ടങ്ങളില്‍ നിന്ന് ഈറ്റ വന്‍ വിലക്ക് വാങ്ങി വില്‍പ്പന നടത്തുകയാണ്. ബാംബു കോര്‍പറേഷനില്‍ നിന്ന് 240രൂപയ്ക്കു ലഭിച്ചിരുന്ന ഈറ്റ 700 രൂപയ്ക്കാണ് തൊഴിലാളികള്‍ക്ക് നല്‍കുന്നത്. ഇതിന്റെ പിന്നിലെ മാഫിയ കോടികളുടെ ലാഭമാണ് കൊയ്യുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ബാംബു മിഷന് 2014മുതല്‍ കോടി കണക്കിന് രൂപയാണ് കേരളത്തിലെ ബാംബു വ്യവസായത്തിന് അനുവദിച്ചത്. എന്നാല്‍ കേന്ദ്രം നല്കിയ പണം സംസ്ഥാന വ്യവസായ വകുപ്പ് ധൂര്‍ത്തടിക്കുകയാണ് ആഡംബര ഹോട്ടലുകളില്‍ ഫെസ്റ്റുകള്‍, എക്സിബിഷനുകള്‍ എന്നിവ സംഘടിപ്പിച്ച് കേന്ദ്ര ഫണ്ട് കൊള്ളയടിക്കുന്ന നടപടിയാണ് വ്യവസായ വകുപ്പ് സ്വീകരിച്ചത്.
ഉത്തര്‍പ്രദേശ്, ആസാം, മേഘാലയ സിക്കിം അടക്കമുള്ള മുഴുവന്‍ സംസ്ഥാനങ്ങളില്‍ ബാംബു വ്യവസായം വന്‍ ലാഭത്തിലാണ്. കേന്ദ്ര ബാംബു മിഷന് കേരളത്തില്‍ അനുവദിക്കുന്ന ഫണ്ട് വക മാറ്റി ചിലവഴിക്കുന്നതിനെ കുറിച്ച് ദേശീയ ബാംബു മിഷന് ബിജെപി പട്ടികജാതി മോര്‍ച്ച പരാതി നല്‍കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: