മലയാളത്തിലെ യുവ സംവിധായക നിരയിൽ ഏറ്റവും ശ്രദ്ധേയനായ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘വാലിബൻ’. അതുതന്നെയാണ് ചിത്രത്തിന്റെ യുഎസ്പിയും. ഇതുവരെ കാണാത്ത ഗെറ്റപ്പിൽ ആകും മോഹൻലാൽ ചിത്രത്തിലെത്തുക എന്ന് പ്രമോഷൻ മെറ്റീരിയലുകളിൽ നിന്നും വ്യക്തമായിരുന്നു. അതുകൊണ്ടു തന്നെ പ്രേക്ഷക-ആരാധക പ്രതീക്ഷയും വാനോളമാണ്. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്.
Vaaliban Leaked Video
#malaikottaivaaliban #mohanlal pic.twitter.com/EMw0nztJeO— സിനിമാപ്രേമി (@cinemapremi_mfc) September 14, 2023
കൂറ്റൻ സെറ്റിന് ചുറ്റും തീ കത്തുന്നും പുകമയമായ അന്തരീക്ഷത്തിൽ വെടിയൊച്ചകൾ മുഴങ്ങുന്നതും വീഡിയോയിൽ കേൾക്കാം. ഒപ്പം എതിരാളികളെ വാൾ കൊണ്ട് നേരിടുന്ന ഒരു ആർട്ടിസ്റ്റിനെ വീഡിയോയിൽ കാണുന്നുണ്ട്. അത് മോഹൻലാൽ ആണോ എന്ന കാര്യത്തിൽ വ്യക്തതക്കുറവുണ്ട്. ഈ വീഡിയോ ലീക്കായതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. എന്നാൽ മുൻപ് തന്നെ ഈ വീഡിയോ പുറത്തുവന്നുവെന്നും ഇപ്പോൾ ട്രെഡിങ്ങായത് ആണന്നും പ്രതികരണങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: