രാജ്യത്താകെ വിസ്മയിപ്പിച്ചതാണ് കാന്താര. കാന്താരയില്‍ നായകൻ ഋഷഭ് ഷെട്ടിയായിരുന്നു. സംവിധാനവും ഋഷഭ് ഷെട്ടി.തുടര്‍ച്ചയായിട്ടല്ല കാന്താര 2 എത്തുന്നത്. കാന്താരയുടെ പ്രീക്വലാണ് രണ്ടാം ഭാഗമായി എത്തുക. കാന്താരയ്ക്ക് മുന്നേ എന്തായിരുന്നുവെന്ന അന്വേഷണമായിരിക്കും ചിത്രത്തില്‍ ഉണ്ടാകുക. ചിത്രത്തിന്റെ ബജറ്റ് 150 കോടിയാണ്. എഡി 400 ആയിരിക്കും പശ്ചാത്തലം. ചിത്രത്തിനായി ഋഷഭ് ഷെട്ടി 11 കിലോ തടി കുറച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. കാന്താര രണ്ട് പ്രദര്‍ശനത്തിനെത്തുക അടുത്ത വര്‍ഷം ആയിരിക്കും.
കാന്താര 2022 സെപ്തംബറിലായിരുന്നു പ്രദര്‍ശനത്തിനെത്തിയത്. പതിവുപോലെ സാധാരണ ഒരു കന്നഡ ചിത്രമായിട്ടാണ് കാന്താര എത്തിയതെങ്കിലും പെട്ടെന്ന് രാജ്യമൊട്ടെ ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തില്‍ മാറുകയായിരുന്നു. മൗത്ത് പബ്ലിസിറ്റിയായിരുന്നു കാന്താരയ്ക്ക് ഗുണമായത്. ‘കെജിഎഫ്’ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ ബാനറിലായിരുന്നു കാന്താരയും എത്തിയത്. വിജയ് കിരഗന്ദുറായിരുന്നു കാന്താരയുടെ നിര്‍മാണം. അരവിന്ദ് എസ് കശ്യപായിരുന്നു ഛായാഗ്രാഹണം. ബി അജനീഷ് ലോക്നാഥായിരുന്നു സംഗീതം.
അവസാന 20 മിനിട്ടില്‍ ഋഷഭ് ചിത്രം ഞെട്ടിച്ചു. ക്ലൈമാക്സായിരുന്നു കാന്താരയുടെ പ്രധാന ആകര്‍ഷണം.ബജറ്റ് വെറും 16 കോടിയായിരുന്നെങ്കിലും കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തിയിരുന്നു കാന്താര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: