കൊച്ചി: മുതിർന്ന ആർഎസ്എസ് പ്രചാരകനും ബിജെപി മുൻ സംസ്ഥാന സംഘടന സെക്രട്ടറിയുമായ പി.പി മുകുന്ദന്റെ കണ്ണുകൾ ഇനിയും സമാജത്തിന് വെളിച്ചേമേകും. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം കണ്ണുകൾ ദാനം ചെയ്തു. ഇന്ന് രാവിലെയാണ് കേരളത്തിലെ സംഘപരിവാറിന്റെ പ്രസ്ഥാനങ്ങളുടെ അമരക്കാരിൽ ഒരാളായ പി.പി മുകുന്ദൻ വിടവാങ്ങിയത്. കൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കണ്ണൂര്‍ ജില്ലയിലെ കൊടിയൂരിനടുത്ത മണത്തണയില്‍ ജനിച്ച മുകുന്ദന് ആറുപതിറ്റാണ്ടായി കേരളത്തിന്റെ പൊതു സമൂഹത്തില്‍ സജീവസാന്നിധ്യമാണ്. ദീര്‍ഘകാലം ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു. സംസ്ഥാന സമ്പര്‍ക്ക പ്രമുഖ് ആയിരിക്കെയാണ് 1990 ല്‍ ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിയാകുന്നത്. പ്രവര്‍ത്തിച്ച മേഖലയിലെല്ലാം സംഘപ്രവര്‍ത്തനം മെച്ചപ്പെടുത്താനും വിപുലപ്പെടുത്താനുമുള്ള കഴിവ് അപാരമായിരുന്നു.
നാളെ സ്വദേശമായ കണ്ണൂരിലാണ് പി പി മുകുന്ദന്റെ സംസ്കാര ചടങ്ങുകൾ നടക്കുക. ഇന്ന് രാവിലെ 11 മുതൽ കൊച്ചിയിലെ ആർഎസ്എസ് പ്രാന്ത കാര്യാലയത്തിൽ മൃതശരീരം പൊതുദർശനത്തിന് വെക്കും. തുടർന്ന് മൂന്ന് മണിയൊടെ മൃതദേഹം സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടു പോകും. നാളെ ഉച്ചയ്ക്ക് പേരാവൂർ , മണത്തണ കുടുബ പൊതു ശ്മശാനത്തിൽ സംസ്കാരം നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: