കോട്ടയം: സംസ്ഥാനത്ത് ആശങ്കപരത്തി വൈറസ് നേത്രരോഗം പടര്‍ന്ന് പിടിക്കുന്നു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ നേത്രരോഗത്തിന് ഇരയാവുകയാണ്.
ആയിരക്കണക്കിന് ആളുകളാണ് ഇതിനോടകം നേത്രരോഗത്തിന് ചികിത്സ തേടിയിരിക്കുന്നത്.
വീട്ടില്‍ ഒരാള്‍ക്ക് രോഗം പിടിപെട്ടാല്‍ അതിവേഗം കുടുംബത്തിലെ എല്ലാവര്ക്കും രോഗം പിടിപെടുന്ന അവസ്ഥയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കാലവര്‍ഷത്തിന് തൊട്ടുപിന്നാലെ കടുത്ത വേനല്‍ചൂടില്‍ കുട്ടികളില്‍ തുടങ്ങിയ വൈറല്‍ കണ്‍ജംക്ടിവൈറ്റിസ് വൈറസ് രോഗം ഇപ്പോള്‍ മുതിര്‍ന്നവരിലേക്കും വ്യാപിക്കുകയാണ്.
സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലായി ഇതിനോടകം 20,000ല്‍ അധികം പേര് നേത്രരോഗത്തില്‍ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. ചെങ്കണ്ണിന് സമാനമായ ലക്ഷണങ്ങളാണ് ഈ രോഗത്തിനും.
കണ്ണിന് ചുവപ്പ്, തരിപ്പ്, കണ്ണില്‍ നിന്ന് വെള്ളം വരുക, നീറ്റല്‍, കണ്ണ് ചൊറിച്ചില്‍, വേദന തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ഓണക്കാലത്തുള്ള ബന്ധുക്കളുടെ കൂടിച്ചേരലുകളിലാണ് രോഗം വ്യാപകമായി പടര്‍ന്ന് പിടിച്ചതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. കുട്ടികള്‍ക്കിടയിലാണ് രോഗം വ്യാപകമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: