പത്തനംതിട്ട: കെഎസ്ആർടിസി ബസും വാനും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. കിഴക്കമ്പലം സ്വദേശി ജോൺസൺ മാത്യു, ആലുവ സ്വദേശി ശ്യാം വിഎസ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം. ഇരുവരും വാനിൽ യാത്ര ചെയ്തവരാണ്. ബസ് യ്ാത്രികർക്കും അപകടത്തിൽ പരിക്കേറ്റു.
പന്തളം കൂരമ്പാലയ്ക്കടുത്ത് വെച്ച് കെഎസ്ആർടിസി ബസും ഡെലിവറി വാനും കൂട്ടിയിടിക്കുകയായിരുന്നു. പന്തളം ഭാഗത്ത് നിന്നും അടൂർ ഭാഗത്തേക്ക് വന്ന ഡെലിവറി വാൻ കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു. വാനിലെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വാനിലുണ്ടായിരുന്ന രണ്ട് പേർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ബസിലുണ്ടായിരുന്ന 15 പേർക്കാണ് പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: