വാരാണസി: ബഹുഭാഷാ വാര്‍ത്താ ഏജന്‍സിയായ ‘ഹിന്ദുസ്ഥാന്‍ സമാചാറിന്റെ’ ആഭിമുഖ്യത്തില്‍, ‘ഭാരതീയ ഭാഷാ ബഹുമതി ദിനം-2023’ 14ന് വാരാണസിയില്‍ നടക്കും. ഉച്ചകഴിഞ്ഞ് 2.30 മുതല്‍ വാരാണസി ശിവാലയിലെ രാജ ചേത് സിങ് ഫോര്‍ട്ടിലാണ് പരിപാടി.
പതിനഞ്ച് ഭാരതീയ ഭാഷകളില്‍നിന്നുള്ള പ്രശസ്ത പത്രപ്രവര്‍ത്തകരെയും സാഹിത്യകാരന്മാരെയും അനുമോദിക്കും. മാധ്യമ-സാമൂഹ്യ-സാംസ്‌കാരിക-രാഷ്‌ട്രീയ-ധര്‍മ്മിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് അനുമോദനം.
കേരളത്തില്‍നിന്ന് ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാറാണ് ആദരിക്കപ്പെടുന്നത്.
കാഞ്ചികാമകോടി പീഠത്തിലെ ജഗദ്ഗുരു ശങ്കരാചാര്യശങ്കര്‍ വിജയേന്ദ്ര സരസ്വതി പങ്കെടുത്ത് ആശീര്‍വാദം നല്‍കുന്ന് പരിപാടിയില്‍ യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, അയോധ്യയിലെ ‘ശ്രീ ഹനുമത് നിവാസ്’ വിശിഷ്ടാതിഥി മഹന്ത് ആചാര്യ മിഥിലേഷ് നന്ദിനി ശരണ്‍മഹാരാജ്, മുതിര്‍ന്ന ആര്‍എസ്എ് പ്രചാരകും ഹിന്ദുസ്ഥാന്‍ സമാചാര്‍ മുന്‍ രക്ഷാധികാരിയുമായ ലക്ഷ്മി നാരായണ്‍ ഭാല എന്നിവര്‍ പങ്കെടുക്കും.
ഹിന്ദുസ്ഥാന്‍ സമാചാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ അരവിന്ദ് ഭാല്‍ചന്ദ്ര മര്‍ദികര്‍ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ അതിഥികളെ ഹിന്ദുസ്ഥാന്‍ സമാചാര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം പ്രദീപ് മധോക് ബാബ സ്വാഗതം ചെയ്യും.
പരിപാടിയുടെ ഭാഗമായി ‘പഞ്ച് പ്രാണ്‍’, ഭാരതീയ ഭാഷകള്‍, സമൃദ്ധ ഭാരതം എന്നീ വിഷയങ്ങളില്‍ വിശദമായ ചര്‍ച്ചയും നടക്കും. ഹിന്ദുസ്ഥാന്‍ സമാചാര്‍ ഗ്രൂപ്പിന്റെ ദ്വൈവാര മാസികയായ ‘യുഗ് വാര്‍ത്ത’യുടെ പ്രത്യേക പതിപ്പും പ്രകാശനം ചെയ്യും.
നാരായണ്‍ ദത്ത് മിശ്ര (സംസ്‌കൃതം), ഹിതേഷ് ശങ്കര്‍ (ഹിന്ദി), ഡോ.കെ. വിക്രം റാവു (തെലുങ്ക്), ശ്രീറാം ജോഷി (മറാഠി), പത്മശ്രീ ഡോ. വിഷ്ണു പാണ്ഡ്യ (ഗുജറാത്തി), ഭായി പരംജിത് സിങ് (പഞ്ചാബി), സുമന്‍ ചന്ദ്രദാസ് (ബംഗളാ), അരുണ്‍ ജ്യോതി ബോറ (അസാമീസ്), ദില്ലി റാം ദുലാര്‍ (നേപ്പാളി), കമല്‍ കിഷോര്‍ ഖത്രി (സിന്ധ്), ഹഷ്മി രാജാ ജലാല്‍പുരി (ഉറുദു), കേശവ് മോഹന്‍ പാണ്ഡെ (ഭോജ്പുരി), കാവാലം ശശികുമാര്‍ (മലയാളം), വി. ശ്രീനിവാസന്‍ (തമിഴ്), സവാതി ചന്ദ്രശേഖര്‍ (കന്നഡ), ശാരദാ വന്ദനാ, ഗുജ്ജന്‍ കുമാര്‍ എന്നിവരാണ് അനുമോദിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: