ശ്രീനഗര്‍: ജമ്മുവില്‍ അടിസ്ഥാന സൗകര്യവികസനത്തിന് ഊന്നല്‍ നല്കുന്ന പദ്ധതികളുമായി കേന്ദ്രം. 2941 കോടി രൂപയുടെ 90 അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. 21 റോഡുകള്‍, 64 പാലങ്ങള്‍, തുരങ്കം, രണ്ട് എയര്‍ സ്ട്രിപ്പുകള്‍, രണ്ട് ഹെലിപ്പാഡുകള് എന്നിവയാണ് ജമ്മുവില്‍ യാഥാര്‍ത്ഥ്യമാകുക.
സര്‍ക്കാര്‍ പദ്ധതികള്‍ ഇന്ന് കൃത്യ സമയത്ത് പൂര്‍ത്തിയാക്കപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതിര്‍ത്തി വികസന പദ്ധതികള്‍ കൃത്യ സമയത്ത് പൂര്‍ത്തിയാക്കുന്നതില്‍ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ പങ്ക് വളരെ വലുതാണ്. ഒരു പ്രധാനപ്പെട്ട പദ്ധതി ആരംഭിക്കുകയും കൃത്യസമയത്ത് അവ പൂര്‍ത്തിയാക്കുകയും ചെയ്യുക എന്നത് പുതിയ ഇന്ത്യയുടെ മാറ്റമായാണ് ജനങ്ങള്‍ മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
റോഡുകള്‍ നിര്‍മ്മിച്ച് ഒരു സ്ഥലത്തെ മറ്റൊരിടത്തേക്ക് ബന്ധിപ്പിക്കുന്നതിനൊപ്പം ജനങ്ങളെ കൂടി ഒന്നിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമെടുന്നത്. അതിര്‍ത്തി പ്രദേശങ്ങളില്‍ നടക്കുന്ന എല്ലാ പദ്ധതിയിലും ബിആര്‍ഒ ഒരു സ്ഥാപനമെന്ന നിലയില്‍ തദ്ദേശസ്ഥാപനങ്ങളുമായും ജനങ്ങളുമായും തുടര്‍ച്ചയായി പ്രവര്ത്തിക്കണംമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: