ഇടുക്കി: ഇടുക്കി ഡാമിൽ താഴുകളിട്ട് പൂട്ടിയ സംഭവത്തിൽ പ്രതിയെ പിടികൂടുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിടാനുള്ള നടപടി ആരംഭിച്ച് പോലീസ്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ പ്രതി വിദേശത്തേക്ക് കടന്നതിന് പിന്നാലെയാണ് നടപടി. നടപടികൾ പൂർത്തിയാക്കി അടുത്ത ദിവസം തന്നെ ഇടുക്കി എസ്പി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. ഒറ്റപ്പാലത്ത് നിന്നും പ്രതിയുടെ കുടുംബ പശ്ചാത്തലം ഉൾപ്പെടെ പോലീസ് ശേഖരിച്ചിട്ടുണ്ട്.
ഈ കഴിഞ്ഞ സെപ്റ്റംബർ നാലിനാണ് സംഭവം കെഎസ്ഇബിയുടെ ശ്രദ്ധയിൽപെടുന്നത്. ഇയാൾക്കൊപ്പം ഇടുക്കി അണക്കെട്ടിന് സമീപത്തെത്തിയ മൂന്ന് പേരെ ചോദ്യം ചെയ്യലിന് ശേഷം പോലീസ് വിട്ടയച്ചിരുന്നു. ജൂലൈ 22 നാണ് ഒറ്റപ്പാലം സ്വദേശിയായ യുവാവ് ഇടുക്കി ഡാമിൽ കയറി ഹൈമാസ് ലൈറ്റുകൾക്ക് ചുവട്ടിൽ താഴിട്ടു പൂട്ടിയത്. പതിനൊന്നിടത്ത് താഴിട്ട് പൂട്ടുകയും ഇരുമ്പ് വടത്തിൽ ദ്രാവകം ഒഴിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: