തൃശൂർ: കേരളത്തിൽ ഐഎസ് രൂപീകരിക്കുന്നതിനുള്ള നീക്കം തകർത്ത് എൻഐഎ. പെറ്റ് ലവേഴ്സ് എന്ന പേരിലുള്ള ടെലിഗ്രാം അക്കൗണ്ട് രൂപീകരിച്ചായിരുന്നു ശ്രമം. ഈ അക്കൗണ്ടിന്റെ മറവിലൂടെ ഐഎസ് യൂണിറ്റ് തുടങ്ങാനായിരുന്നു പദ്ധതിയെന്ന് ദേശീയ ഏജൻസി കണ്ടെത്തി. ക്രിസ്ത്യൻ മതപണ്ഡിതനെ അപായപ്പെടുത്തുന്നതിനും തൃശൂർ, പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്താനും പദ്ധതിയിട്ടിരുന്നതായി ഏജൻസി അന്വേഷണത്തിൽ കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ നബീൽ അഹമ്മദ് എന്ന തൃശൂർ സ്വദേശിയിൽ നിന്നുമാണ് വിവരങ്ങൾ ലഭിച്ചത്. ചെന്നൈയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഖത്തറിൽ ജോലി ചെയ്തിരുന്ന കാലത്താണ് ഇയാൾ ഐഎസ് ഭീകരരുമായി ബന്ധത്തിലാകുകയായിരുന്നു. പിന്നാലെ കേരളത്തിലെ യുവാക്കൾക്ക് ഐഎസ് പ്രവർത്തനത്തിന് വേണ്ടി പരിശീലനം നൽകുന്നതിന് വേണ്ടിയാണ് ടെലിഗ്രാം ഗ്രൂപ്പ് ആരംഭിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: