ന്യൂദല്‍ഹി : രണ്ട് ദിവസമായി രാജ്യതലസ്ഥാനത്ത് നടന്നുവന്ന ജി 20 ഉച്ചകോടിക്ക് സമാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷ സ്ഥാനത്തിന്റെ അടയാളമായ ചുറ്റിക പ്രതീകാത്മകമായി ബ്രസീല്‍ പ്രസിഡന്റ് ലുല ഡി സില്‍വക്ക് കൈമാറി.
ഡിസംബര്‍ ഒന്നിന് ബ്രസീല്‍ അധ്യക്ഷസ്ഥാനം ഔദ്യോഗികമായി ഏറ്റെടുക്കും. നവംബര്‍ വരെയാണ് ഇന്ത്യയുടെ ഔദ്യോഗിക കാലാവധിയെന്നതിനാലാണിത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍, നിങ്ങളുടെ കാഴ്ചപ്പാടുകള്‍ മുന്നോട്ട് വയ്ക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ എങ്ങനെ വേഗത്തില്‍ നടപ്പിലാക്കാം എന്ന് സൂക്ഷ്മമായി പരിശോധിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്-മോദി പറഞ്ഞു.
നവംബര്‍ അവസാനം ജി 20 യുടെ മറ്റൊരു യോഗം ഓണ്‍ലൈനായി നടത്തണമെന്ന് നരേന്ദ്രമോദി നിര്‍ദ്ദേശിച്ചു. ഈ ഉച്ചകോടിയില്‍ പരിഗണിച്ച വിഷയങ്ങള്‍ അന്ന് നമുക്ക് അവലോകനം ചെയ്യാനാകും.
ഇതോടെ ജി20 ഉച്ചകോടി അവസാനിച്ചതായി ഞാന്‍ പ്രഖ്യാപിക്കുന്നു- മോദി പറഞ്ഞു.ലോക സമാധാനത്തിനും പ്രത്യാശക്കും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഒരു സംസ്കൃത ശ്ലോകവും അദ്ദേഹം ഉദ്ധരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: