ഡൽഹി: യുകെ പ്രധാനമന്ത്രി തലസ്ഥാനത്തെ അക്ഷർധാം ക്ഷേത്രത്തിൽ ദർശനം നടത്തും. ജി20യുടെ അവസാന ദിവസമായ സെപ്റ്റംബർ 10-നാകും ഋഷി സുനക് അക്ഷർധാം ക്ഷേത്രത്തിൽ ദർശനം നടത്തുക. ഭാരതമണ്ണിലെ ക്ഷേത്രങ്ങളിൽ ദർശനം നടത്തണമെന്നതാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഒരു ഹിന്ദു എന്നതിൽ ഞാൻ അഭിമാനിക്കുന്നു. അങ്ങനെയാണ് ഞാൻ വളർന്നത്. അടുത്ത രണ്ട് ദിവസം ഞാൻ ഇന്ത്യയിലുണ്ട്. ഈ അവസരത്തിൽ ചില ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ സാധിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഞങ്ങൾ രക്ഷാബന്ധൻ അടുത്തിടെ ആഘോഷിച്ചിരുന്നു. എന്റെ സഹോദരി എനിക്ക് രാഖികൾ കെട്ടി നൽകി. കഴിഞ്ഞ ദിവസം നടന്ന ജന്മാഷ്ടമി നല്ല രീതിയിൽ ആഘോഷിക്കാൻ എനിക്ക് സാധിച്ചിരുന്നില്ല. പക്ഷേ, ഇത്തവണ ഇന്ത്യയിലെ ചില ക്ഷേത്രങ്ങളിൽ ദർശനം നടത്തി അത് നികത്താൻ കഴിയുമെന്നാണ് എന്റെ വിശ്വാസം’- ഋഷി സുനക്ക് പറഞ്ഞു.
സെപ്റ്റംബർ എട്ടിന് ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയ ഋഷി സുനക്കിനെ ‘ജയ് ശ്രീറാം’ -വിളിച്ചാണ് സ്വീകരിച്ചത്. കേന്ദ്രമന്ത്രി അശ്വിനി ചൗബെ ഋഷി സുനക്കിന് രുദ്രാക്ഷവും ഭഗവദ്ഗീതയും സമ്മാനിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: