ജവാന്റ വിജയത്തിളക്കത്തിലാണ് ഷാരൂഖ് ഖാൻ. ലോകമെമ്പാടുമുള്ള ആരാധകര്‍ ജവാന്റെ വിജയമാഘോഷിക്കുകയാണ്. ഷാരൂഖ് ഖാൻ എല്ലാവര്‍ക്കും നന്ദി പറഞ്ഞും എത്തുന്നു. കുറച്ച് ആരാധകൻ അവരുടെ പുറത്ത് ഷാരൂഖിന്റെ ചിത്രം വരച്ചതാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.
ഹൈദരാബാദില്‍ നിന്നുള്ള ആരാധകരാണ് ഷാരൂഖിന്റെ ചിത്രം വരച്ച് പ്രിയ നടനോടുള്ള സ്‍നേഹം വ്യക്തമാക്കുന്നത്. ഇപ്പോള്‍ ഷാരൂഖ് ഖാൻ ആ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഹൈദരാബാദിന് ഒരുപാട് നന്ദി എന്ന് പറയുകയാണ് ഷാരൂഖ് ഖാൻ. എല്ലാവരോടും സ്‍നേഹം ഉണ്ടെന്നും ആരോഗ്യമുണ്ടായിരിക്കട്ടേയെന്നും താരം എഴുതിയിരിക്കുന്നു.
Thank u so much Hyderabad. Loved the cut out and the paintings on all your backs. Love u and be healthy and entertained always. https://t.co/Mx9oYPPr08
— Shah Rukh Khan (@iamsrk) September 8, 2023
ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയാണ് ഷാരൂഖിന്റെ ജവാൻ സംവിധാനം ചെയ്‍തിരിക്കുന്നത്. അറ്റിലിയുടെ മാസ്റ്റര്‍പീസാണ് ചിത്രമെന്നാണ് അഭിപ്രായങ്ങള്‍. ഷാരൂഖ് ഖാൻ നിറഞ്ഞുനില്‍ക്കുന്നു ജവാനിലെന്നുമായിരുന്നു ആദ്യ പ്രതികരണങ്ങള്‍. ഷാരൂഖ് ഖാനും നയൻതാരയും ആക്ഷൻ രംഗങ്ങളില്‍ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: